സി എന്‍ എ-
ചെന്നൈ:
രജനികാന്തിനെ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'അണ്ണാത്തെ'. കൊവിഡ് പ്രതിസന്ധി കാരണം പല തവണ ചിത്രീകരണം മുടങ്ങിയ ചിത്രത്തിന്റെ അടുത്ത ഷെഡ്യൂള്‍ മെയ് മാസത്തില്‍ സിനിമ ചിത്രീകരണം പുനരാരംഭിക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്.
ചെന്നൈയിലെ വസതിയില്‍ വിശ്രമത്തിലിരിക്കുന്ന രജനികാന്തിനെ സിരുത്തൈ ശിവ സന്ദര്‍ശിച്ചതോടെയാണ് 'അണ്ണാത്തെ'യുടെ ചിത്രീകരണം സംബന്ധിച്ച് വീണ്ടും വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുന്നത്. നവംബറില്‍ ദീപാവലി റിലീസ് ആയി ചിത്രം എത്തുമെന്ന് നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും സിനിമ സെറ്റില്‍ ചിലര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചിത്രീകരണം നിര്‍ത്തിവെക്കുകയായിരുന്നു. ഖുശ്ബു, കീര്‍ത്തി സുരേഷ്, മീന, പ്രകാശ് രാജ്, സൂരി തുടങ്ങി ഒട്ടേറെ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
റാമോജി റാവു ഫിലിം സിറ്റിയിലാണ് 'അണ്ണാത്തെ'യുടെ അവശേഷിക്കുന്ന ഭാഗത്തിന്റെ ചിത്രീകരണം നടക്കുക.