സി എന്‍ എ-
ഹൈദരാബാദ്:
എഴുപതാം പിറന്നാള്‍ ആഘോഷത്തിന്റെ തിരക്കിനിടയില്‍ നിന്നു രജനീകാന്ത് ഹൈദരാബാദില്‍ എത്തി. രജനികാന്തിനെ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന 'അണ്ണാത്തെ'യുടെ ചിത്രീകരണം ഡിസംബര്‍ 15 മുതല്‍ റാമോജി ഫിലിം സിറ്റിയില്‍ ആരംഭിക്കും. കോവിഡ്പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച സിനിമയുടെ രണ്ടാംഘട്ട ചിത്രീകരണമാണ് ഹൈദരാബാദില്‍ പുനരാരംഭിക്കുന്നത്. ദീര്‍ഘകാലമായി ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരുന്ന രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തിന് മുമ്പ് അണ്ണാത്തെയുടെ ചിത്രീകരണം പൂര്‍ത്തീകരിക്കണ മെന്നുള്ളതുകൊണ്ടാണ് എഴുപതാം പിറന്നാളിന്റെ ആവേശ കടലിരമ്പങ്ങള്‍ക്കിടയില്‍ നിന്ന് രജനീകാന്ത് ക്യാമറക്ക് മുന്നിലെത്തുന്നത്.
ഹൈദരാബാദിലേക്കുള്ള സ്പൈസ് ജെറ്റിന്റെ വിമാനത്തിലേക്ക് കയറാനൊരുങ്ങുന്ന രജനീകാന്തിന്റെ ചിത്രങ്ങള്‍ സിനിമയുടെ നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ് പുറത്തുവിട്ടു. മാസങ്ങള്‍ക്ക് മുമ്പ് നിര്‍ത്തിവെച്ച സിനിമയുടെ ചിത്രീകരണം ഡിസംബര്‍ 15ന് ആരംഭിക്കുമെന്ന് രജനീകാന്തിന് പിറന്നാളാശംസകള്‍ നേര്‍ന്നുകൊണ്ടുള്ള വീഡിയോ സന്ദേശത്തില്‍ സംവിധായകന് സിരുത്തൈ ശിവ പറഞ്ഞിരുന്നു. ഒരു വര്‍ഷം മുന്‍പ്, 2019 ഡസംബറില്‍ ചിത്രീകരണം ആരംഭിച്ച സിനിമയാണ് 'അണ്ണാത്തെ'. അപ്രതീക്ഷിതമായെത്തിയ കൊവിഡ് മഹാമാരി പദ്ധതികളെ തകിടം മറിച്ചു. അടുത്ത വര്ഷാദ്യമെങ്കിലും ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് ഇപ്പോഴത്തെ ശ്രമം. നയന്‍താര, മീന, കുശ്ബു, കീര്‍ത്തി സുരേഷ്, പ്രകാശ് രാജ്, സൂരി തുടങ്ങിവര്‍ രജനീകാന്തിനൊപ്പം അഭിനയിക്കുന്നുണ്ട്. നാളെ മുതല്‍ ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയില്‍ ആരംഭിക്കുന്ന അണ്ണാത്തെയുടെ ചിത്രീകരണത്തില്‍ പ്രധാന നടീനടന്മാര് എല്ലാവരും പങ്കെടുക്കുന്നുണ്ട്. തിരക്കഥാകൃത്തും സംവിധായകനുമായ ശിവ വളരെ പ്രതീക്ഷയോടെ ഒരുക്കുന്ന രജനി ചിത്രമാണിത്. സിനിമ യുടെ സംഗീതം ഡി ഇമ്മന്‍ നിര്‍വഹിക്കുന്നു.