MM Kamath
ചെന്നൈ:
രജനികാന്ത് നായകനാകുന്ന പുതിയ ചിത്രം 'അണ്ണാത്തെ'യുടെ ട്രെയിലര്‍ തരംഗമായി. ട്രെയിലര്‍ റിലീസ് ചെയ്ത് നിമിഷനേരത്തിനുള്ളില്‍ ലക്ഷക്കണക്കിന് ആരാധകരാണ് ഈ പുതിയ ട്രെയിലര്‍ കണ്ടത്.
രജനി ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള എല്ലാ വിഭവങ്ങളും ചിത്രത്തില്‍ ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കുന്നതാണ് ട്രെയിലര്‍.
സിരുത്തൈ ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദീപാവലി റിലീസായാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.
ഡി ഇമാന് സംഗീതമൊരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് സണ്‍ പിക്ചേഴ്സാണ്.
രജനികാന്ത് കാലയ്യ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക.
ചിത്രത്തില്‍ നയന്‍താരയ്ക്ക് പുറമേ കീര്‍ത്തി സുരേഷ്, മീന, കുശ്ബു, സൂരി, പ്രകാശ് രാജ്, ജഗപതി ബാബു, അബിമന്യു സിംഗ് തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഛായാഗ്രഹണം: വെട്രി പളനിസാമി, സംഗീതം: ഡി.ഇമ്മാന്, എഡിറ്റര്‍: റൂബന്‍, കല: മിലാന്, സ്റ്റണ്ട്: ദിലീപ് സുബ്ബരായന്‍, നൃത്തസംവിധാനം: ബൃന്ദ, പ്രേം രക്ഷിത്.
വരികള്‍: താമരൈ, വിവേക, യുഗഭാരതി, അരുണ്‍ ഭാരതി, അറിവ്, മണി അമുതവന്‍.
പ്രൊഡക്ഷന്‍ കണ്ട്രോളര്മാര്: ഡി.രമേഷ് കുച്ചിറയാര്, സുരേഷ് മണിയന് ആര്.എസ്, സഹലേഖകന്‍: ആദി നാരായണ, സഹസംവിധായകന്: ആര്.രാജശേഖര്‍,
സൗണ്ട് ഡിസൈന്‍: ഉദയകുമാര്‍, VFX: ഹരിഹര സുതന്, എഡിആര്‍: വിഘ്നേഷ് ഗുരു, SFX: സേതു, കളറിസ്റ്റ്: കെ എസ് രാജശേഖരന്, സ്റ്റില്‍: സിത്രരസു,
പബ്ലിസിറ്റി ഡിസൈന്‍: കബിലന്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവുകള്‍: താണ്ഡവകൃഷ്ണന്, ആര്.അന്പഴകന്, പിആര്‍ഒ: റിയാസ് കെ അഹമ്മദ്,
മേക്കപ്പ്: കുപ്പുസാമി, കോസ്റ്റ്യൂംസ്: രാജന്, സംഭാഷണങ്ങള്‍: ശിവ, ചന്ദ്രന്, സവാരി മുത്തു, ആന്റണി ഭാഗ്യരാജ്
കോസ്റ്റ്യൂം ഡിസൈന്‍: അനു വര്ദ്ധന്, ദത്ഷ പിള്ള, ശ്രവ്യ വര്‍മ്മ, അനു പാര്‍ത്ഥസാരഥി, സംഗീത.
Online PR - CinemaNewsAgency.Com