സി എന്‍ എ-
കൊച്ചി:
നടന് അനൂപ് മേനോന് ഇതുവരെ കൈകാര്യം ചെയ്തിട്ടില്ലാത്ത വളരെ വ്യത്യസ്തമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയുടെ ചിരീകരണം കൊച്ചിയില്‍ ആരംഭിച്ചു.
ഫ്രണ്ട്റോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റിനിഷ് കെ.എന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലാണ് അനൂപിന്റ മുഖംമാറ്റം.
പൂര്‍ണമായും സസ്പെന്‍സ് ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന സിനിമയില്‍ ക്രൈംബ്രാഞ്ച് സി.ഐ.യായിട്ടാണ് അനൂപ്മേനോന് അഭിനയിക്കുന്നത്.
നവാഗതനായ ബിബിന്‍ കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം കൊച്ചിയിലെ തിരുവാണിയൂര്‍ ഡി.ഡി. ബംഗ്ലാവില്‍ ആരംഭിച്ചു.
ഒരു കൂട്ടം പുതുമുഖങ്ങളുടെ കൂട്ടായ സംരംഭമാണിത്. കഥയിലും അവതരണത്തിലും പുതുമ നിലനിര്‍ത്തിക്കൊണ്ടാണ് ചിത്രത്തിന്റെ ഒരുക്കം.
ഒരു ക്രൈംബ്രാഞ്ച് ഇന്‍സ്റ്റിഗേഷന്‍ സ്റ്റോറിയുടെ ചലച്ചിത്രാവിഷ്ക്കാരണമാണിത്. ഇന്‍സ്റ്റിഗേറ്റീവ് ഓഫീസറും പ്രേക്ഷകരും ഒരുപോലെ കേസ് അന്വേഷിക്കുന്ന രീതിയാണ് ചിത്രത്തിനു വേണ്ടി സ്വീകരിച്ചിരിക്കുന്നത്.
അനൂപ് മേനോന്, ലിയോണ ലിഷോയ്, അനു മോഹന്‍, നന്ദു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൂടാതെ ഒരുപിടി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
ജിത്തു ദാമോദര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. കലാസംവിധാനം- സന്തോഷ് രാമന്, മേക്കപ്പ്- പ്രദീപ് രംഗന്, കോസ്റ്റ്യും ഡിസൈന്‍- സുജിത് മട്ടന്നൂര്‍, അസോസ്സിയേറ്റ് ഡയറക്ടര്‍- പാര്ത്ഥന്, പ്രൊഡക്ഷന്‍ മാനേജര്‍- രഞ്ജിത്ത്, പ്രൊഡക്ഷന്‍ എക്സിക്ക്യൂട്ടിവ്- ഷിഹാബ് വെണ്ണല, പ്രൊഡക്ഷന്‍ കണ്ടോളര്- നോബിള്‍ ജേക്കബ്ബ്, പി ആര് ഒ
വാഴൂര്‍ ജോസ്, ഫോട്ടോ- രാംദാസ് മാത്തൂര്‍.