CNA
കൊച്ചി:
'അന്താക്ഷരി'യിലൂടെ ഞെട്ടിക്കാനൊരുങ്ങി സൈജു കുറുപ്പും, പ്രിയങ്ക നായരും...
ജിത്തു ജോസഫ് അവതരിപ്പിക്കുന്ന, സുല്‍ത്താന്‍ ബ്രദര്‍സ് എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ അല്‍ ജസ്സാം അബ്ദുള്‍ ജബ്ബാര്‍ നിര്‍മ്മിച്ച് 'മുത്തുഗൗ' എന്ന സിനിമക്ക് ശേഷം വിപിന്‍ ദാസ്, തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'അന്താക്ഷരി'യുടെ ട്രൈലര്‍ പുറത്തിറങ്ങി.
സൈജു കുറുപ്പ്, സുധി കോപ്പ, ബിനു പപ്പു, വിജയ് ബാബു, പ്രിയങ്ക നായര്‍, ശബരീഷ് വര്‍മ്മ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം ഉടന്‍ തന്നെ സോണി ലൈവിന്റെ ഒ.ടി.ടിയിലൂടെ ഉടന്‍ പ്രദര്‍ശനത്തിനെത്തും.
ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ബബ്ലു അജു നിര്‍വ്വഹിക്കുന്നു. സംഗീതം- അങ്കിത് മേനോന്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- അല്‍ സജാം അബ്ദുല്‍ ജബ്ബാര്‍, പോജക്ട് ഡിസൈനര്‍- അല്‍ ജസീം അബ്!ദുള്‍ ജബ്ബാര്‍, ചിത്രസംയോജനം- ജോണ്‍കുട്ടി, കല- സാബുമോഹന്‍, സൗണ്ട് ഡിസൈന്‍- അരുണ്‍ എസ് മണി, ക്രിയേറ്റിവ് ഡയറക്ടര്‍- നിതീഷ് സഹദേവ്, വസ്ത്രാലങ്കാരം- അശ്വതി ജയകുമാര്‍, മേക്കപ്പ്- സുധീര്‍ സുരേന്ദ്രന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ശ്യാം ലാല്‍, പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍- ഹരിലാല്‍, സ്റ്റില്‍സ്- ഫിറോസ് കെ ജയേഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അഭിലാഷ് എം. യൂ, അസോസിയേറ്റ് ഡയറക്ടര്‍- രെജീവന്‍ എ. രണിത് രാജ്, പരസ്യകല- അജിപ്പാന്, നവീന്‍ കൃഷ്ണ പി. പി, പി ആര് ഒ- ശബരി.
Online PR - CinemaNewsAgency.Com