CNA
കൊച്ചി:
ഡി എം പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ ഷിജി മുഹമ്മദ് നിര്‍മ്മിച്ച് എം.എസ്. ലിമു ശങ്കര്‍ സംവിധാനം ചെയ്യുന്ന 'അന്തര്‍വാഹിനി'യുടെ ചിത്രീകരണം മെയ് ഏഴിന് കൊച്ചിയില്‍ ആരംഭിക്കുന്നു.
ഹ്യൂമറിന് പ്രാധാന്യം നല്കി മലയാളത്തിലെ പ്രമുഖ താരങ്ങളെ അണിനിരത്തി കൊച്ചിയിലും സമീപ പ്രദേശങ്ങളിലുമായി ചിത്രീകരിക്കുന്ന 'അന്തര്‍വാഹിനി' ഡി എം പ്രൊഡക്ഷന്‍ ഹൗസ് പ്രദര്‍ശനത്തിനെത്തിക്കും.
ഷിജി മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള ഡി എം പ്രൊഡക്ഷന്‍ ഹൗസിന്റെ ആദ്യ സംരംഭമായ 'പോയിന്റ് റേഞ്ച്' എന്ന സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞു. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കിലാണ്. സൈനു ചാവക്കാടന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ അപ്പാനി ശരത്താണ് നായകന്.
മലയാളത്തില്‍ തുടര്‍ച്ചയായി സിനിമകള്‍ എടുക്കുന്ന പ്രൊഡക്ഷന്‍ കമ്പനികളുടെ നിരയിലേക്ക് ഡി എം പ്രൊഡക്ഷന്‍ ഹൗസ് എന്ന പുതിയൊരു നിര്‍മ്മാണ വിതരണ കമ്പനി കൂടി നിലയുറപ്പിക്കുകയാണ്. പിആര്‍ഒ- അഞ്ജു അഷറഫ്.
Online PR - CinemaNewsAgency.Com