സി എന്‍ എ-
കൊച്ചി:
നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകളുടെ മനസ്സമ്മത ചടങ്ങിന് മോഹന്‍ലാല്‍ എത്തി.
പള്ളിയില്‍ വെച്ചു നടന്ന മനസ്സമത ചടങ്ങില്‍ പങ്കെടുക്കുന്നതിനായി പാലക്കാട് നിന്ന് എത്തിയ മോഹന്‍ലാല്‍ എല്ലാ ചടങ്ങുകളും തീര്‍ന്ന ശേഷമാണ് മടങ്ങിയത്.
മോഹന്‍ലാലും നിര്‍മാതാവുമായ ആന്റണി പെരുമ്പാവൂരും തമ്മിലുള്ള ബന്ധത്തെ കുറിച്ച് എല്ലാവര്ക്കും അറിയാവുന്നതാണ്. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച്കൊണ്ട് നടന്ന ലളിതമായ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ചടങ്ങില്‍ മുഖ്യ സ്ഥാനം അലങ്കരിച്ച മോഹന്‍ലാലായിരുന്നു എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം. ആന്റണി പെരുമ്പാവൂരിന്റേയും ശാന്തിയുടേയും മകള്‍ ഡോ. അനിഷയുടെയും പെരുമ്പാവൂര്‍ ചക്കിയത്ത് ഡോ. വിന്‍സന്റിന്റേയും സിന്ധുവിന്റേയും മകന് ഡോ. എമില്‍ വിന്‍സന്റിന്റെയും മനസമ്മതമാണ് നടന്നത്. സെപ്റ്റംബറില്‍ നടന്ന വിവാഹ നിശ്ചയത്തിലും മോഹന്‍ലാല്‍ കുടുംബസമേതം പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.