ന്യൂസ് ഡെസ്ക്-
കൊച്ചി :
പത്തനാപുരം പഞ്ചായത്ത് ഷോപ്പിങ് മാളില്‍ ആശിര്‍വാദ് സിനിമാസിന്റെ ആധുനിക സംവിധാനങ്ങളോടെ യുള്ള മൂന്ന് സ്ക്രീനുകള്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. നിലവിലെ സാഹചര്യത്തില്‍ മാറ്റങ്ങള്‍ ഉണ്ടാവുമെന്നും എല്ലാ ഭയാശങ്കകളും ഒഴിഞ്ഞു പോകുമെന്നുംലോകവും നമ്മുടെ കൊച്ചു കേരളവും മലയാളസിനിമാ ലോകവും പഴയതുപോലെ സന്തോഷം നിറഞ്ഞ ദിവസങ്ങളിലേക്ക് മടങ്ങി വരുമെന്നുള്ള പ്രതീക്ഷ പങ്കുവെച്ചുകൊണ്ട് നിര്‍മ്മാതാവും ഡിസ്ട്രിബ്യൂട്ടറും തിയേറ്റര്‍ ഉടമയുമായ ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.