സി എന്‍ എ-
കൊച്ചി:
ലക്ഷ്യ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ എം സുജിത് നിര്‍മ്മിച്ചു പ്രിന്‍സ് ജോയ് സംവിധാനം ചെയുന്ന 'അനുഗ്രഹീതന്‍ ആന്റണി' ഫെബ്രുവരി 12 ന് പ്രദര്‍ശനത്തിനെത്തും.
ജിഷ്ണു രമേഷും അശ്വിന് പ്രകാശും ചേര്‍ന്ന് എഴുതിയ കഥക്ക് നവീന്‍ ടി മണിലാല്‍ തിരക്കഥ തയ്യാറാക്കിയിരിക്കുന്നു. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് അരുണ്‍ മുരളീധരന് ഈണം പകര്‍ന്നിരിക്കുന്നു. സെല്‍വകുമാര്‍ ചായഗ്രഹണവും അപ്പു ഭട്ടതിരി എഡിറ്റിങ്ങും നിര്‍വഹിക്കുന്നു പ്രൊജക്റ്റ് ഡിസൈനര്‍ ബാദുഷ.