CNA
കൊച്ചി:
പ്രണയത്തിന് കാലമോ, പ്രായമോ ഒന്നും തടസ്സങ്ങളല്ല. മനസ്സുകള്‍ക്ക് യോജിക്കാന്‍ ഏതു കാലമായത്തിലും, ഏതു സാഹയര്യത്തിലും അതു സംഭവിക്കാം.
ഇവിടെ വ്യത്യസ്ഥമായ മൂന്നു പ്രണയങ്ങളുടെ കഥ പറയുകയാണ് 'അനുരാഗം' എന്ന ചിത്രത്തിലൂടെ. ഈ മൂന്നു പ്രണയവും അവരുടെ കുടുംബ ബന്ധങ്ങളും തികച്ചും നര്‍മ്മമുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഇവിടെ.
പ്രദര്‍ശനസജ്ജമായ 'പ്രകാശന് പറക്കട്ടെ' എന്ന ചിത്രത്തിന്റെ സംവിധായകനായ ഷഹാദ് ഈ ചിത്രം സംവിധാനം ചെയ്യുന്നു.
ഒരു കോമഡി ഫാമിലി ഡ്രാമയായിരിക്കും ഈ ചിത്രമെന്ന് സംവിധായകന് ഷഹാദ് പറഞ്ഞു.
'ക്യൂന്‍' എന്ന ചിത്രത്തിലെ യുവാക്കള്‍ നെഞ്ചിലേറ്റിയ 'നെഞ്ചിലകത്ത് ലാലേട്ടന്' എന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തിലൂടെ ശ്രദ്ധേനായ അശ്വിന് ജോസ് ആണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ലക്ഷ്മിനാഥ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
സത്യം സിനിമാസിന്റെ ബാനറില്‍ എന്‍. സുധീഷും, പ്രേമചന്ദ്രന് ഏ ജിയും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
അശ്വിന് ജോസ്, '96' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ഗൗരികൃഷ്ണന്‍, മൂസി എന്നിവരും ഏതാനും പുതുമുഖങ്ങളും അണിനിരക്കുന്ന രംഗമായിരുന്നു ആദ്യം ചിത്രീകരിച്ചത്. കൊച്ചി മറൈന്‍ ഡ്രൈവ്വായിരുന്നു ലൊക്കേഷന്‍.
ഗൗതം മേനോനും ഷീലയും മലയാള സിനിമയിലെ എക്കാലത്തേയും പ്രിയ നായിക ഷീല ഈ ചിത്രത്തില്‍ വളരെ നിര്‍ണ്ണായകമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഒപ്പം ഗൗതം മേനോനും സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ജോണി ആന്റണി, ലെന, ദുര്‍ഗാ കൃഷ്ണ, ജാഫര്‍ ഇടുക്കി, സുധീഷ്, മണികണ്ഠന് പട്ടാമ്പി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സംഗീത പ്രാധാന്യമേറിയ ഈ ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് മനു മഞ്ജിത്താണ്. സംഗീതം- ജോയല്‍ ജോണ്‍സ്.
തമിഴ് സിനിമകളിലൂടെ ശ്രദ്ധേയനായ സുരേഷ് ഗോപിയാണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.
എഡിറ്റിംഗ്- ലിജോ പോള്‍, കലാസംവിധാനം- അനീസ് നാടോടി, മേക്കപ്പ്- അമല്‍ ചന്ദ്ര, കോസ്റ്റ്യും ഡിസൈന്‍- സുജിത് സി.എസ്., ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- രവീഷ് നാഥ്, അസ്സോസ്സിയേറ്റ് ഡയറക്ടര്‍- അമല്‍ സി.ബേബി, പ്രൊജക്റ്റ് ഡിസൈനര്‍- ഹാരിസ് ദേശം, പ്രൊഡക്ഷന്‍ കണ്ട്രോളര്- സനൂപ് ചങ്ങനാശ്ശേരി.
- വാഴൂര്‍ ജോസ്, ഫോട്ടോ- ഡോണി സിറിള്‍.
Online PR - CinemaNewsAgency.Com