എ.എസ്. ദിനേശ്
കണ്ണൂര്‍:
മലയാളത്തിലെയും തമിഴിലെയും പ്രശസ്ത നടീ, നടന്മാര് അഭിനയിക്കുന്ന റൊമാന്റിക് ത്രില്ലര്‍ ചിത്രമാണ് 'അനുരാഗം Love@Live'.
എസ് ആര് ഫിലിംസ് നിര്‍മ്മിക്കുന്ന ഈ ചിത്രം ജയന് പൊതുവാള് സംവിധാനം ചെയ്യുന്നു.
തിരക്കഥ ചന്ദ്രന് രാമന്തളി.
സുരേഷ് രാമന്തളി, വിനീഷ് പണിക്കര്‍ ഇവരുടെ മികച്ച ഗാനങ്ങള്‍ ആണ് ഈ ചിത്രത്തിന്റെ മറ്റൊരു ഹൈ ലൈറ്റ്.
വിജയ് യേശുദാസ്, ഹരീഷ് ശിവരാമകൃഷ്ണന്, കെ.എസ്. ചിത്ര, ഹരിത ഹരീഷ്, അനിത വിനോദ്, ഗോത്രഗായിക വടുകിയമ്മ, മുരുകന് തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിക്കുന്നു.
ക്യാമറ- ഹരിപ്രസാദ്, കലാസംവിധാനം- ബാലകൃഷ്ണന് കൈതപ്രം, അസോസിയേറ്റ് ഡയറക്ടര്‍സ്- റിജു നായര്‍, അനീഷ് വര്‍മ്മ, എഡിറ്റിംഗ്- വിപിന്‍ രവി, കോസ്റ്റ്യും- സുകേഷ് താനൂര്‍, ചമയം- സുദേവന്, സ്റ്റില്‍സ്- കാഞ്ചന്, മാര്‍ഷല്‍ ആര്‍ട്സ്- പദ്മനാഭന് ഗുരുക്കള്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- സുജിത് അയ്നിക്കല്‍, പിആര്‍ഒ- എ.എസ്. ദിനേശ്.
മെയ് ആദ്യവാരം ഒന്നാംഘട്ട ചിത്രീകരണം ആരംഭിക്കുന്നു. ഇരിട്ടി, കാഞ്ഞിരക്കൊല്ലി, വയനാട് എന്നിവിടങ്ങളിലാണ് ലൊക്കേഷന്‍.
Online PR - CinemaNewsAgency.Com