സി എന്‍ എ-
കൊച്ചി:
നടി അനുശ്രീയും കൊച്ചിയില്‍ പുതിയ ഫ്ളാറ്റ് സ്വന്തമാക്കി. സോഷ്യല്‍ മീഡിയയില്‍ അനുശ്രീ തന്നെയാണ് ഫ്ളാറ്റിന്റെ വിശേഷങ്ങള്‍ പങ്കുവെചിരിക്കുന്നത്. ജോലിയുടെ സൗകര്യാര്‍ത്ഥമാണ് കൊച്ചിയില്‍ ഫ്ളാറ്റ് വാങ്ങാന്‍ തീരുമാനിച്ചത്. നഗരത്തിന്റെ തിരക്കുകളില്‍ നിന്ന് അകന്ന് കാക്കനാടാണ് ഫ്ളാറ്റ് വാങ്ങിരിക്കുന്നത്. ഫ്ളാറ്റിന്റെ പാലുകാച്ചല്‍ ചടങ്ങിന്റെ ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചിരുന്നു. തുടര്‍ന്ന് മനോഹരമായ തന്റെ പുതിയ ലോകം പരിചയപ്പെടുത്തിക്കൊണ്ട് അനുശ്രീ വിഡിയോ പങ്കുവെചിരിക്കുന്നു. ഫ്ളാറ്റ് ജീവിതം താല്‍പ്പര്യമില്ലാത്ത ആളാണ് താനെന്നും എന്നാല്‍ ഒറ്റയ്ക്ക് താമസിക്കേണ്ടിവന്നാല്‍ വീടിനേക്കാള്‍ സേഫ്റ്റി ഫ്ളാറ്റായിരിക്കുമെന്നു കരുതിയാണ് വാങ്ങിയതെന്നും അനുശ്രീ പറയുന്നു. അനുശ്രീയുടെ ഇഷ്ടത്തിന് അനുസരിച്ച് ഫ്ളാറ്റ് മോഡിഫൈ ചെയ്തു ചിത്രങ്ങളും മനോഹരമായ ശില്‍പ്പങ്ങളും കൊണ്ട് അലങ്കരിച്ചിരിക്കുകയാണ്. ബാല്‍ക്കണി നിറയെ ചെടികളാണ്. കൊച്ചിയിലേക്ക് താമസം മാറുന്ന അനുശ്രീ കൊല്ലം കമുകുംചേരി സ്വദേശിയാണ്.
Anusree - Instagram Link : https://www.instagram.com/tv/CInTWikJCn7/?utm_source=ig_web_copy_link
Video Courtesy: Malayalam News Time