സി എന്‍ എ-
കൊച്ചി:
ലാസി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വി.എം ലത്തീഫ് നിര്‍മ്മിച്ച് പ്രിയംവദ കൃഷ്ണനെ കേന്ദ്ര കഥാപാത്രമാക്കി സാദിഖ് നെല്ലിയോട്ട് സംവിധാനം ചെയ്യുന്ന 'അപര്‍ണ ഐ.പി.എസ്' എന്ന കുറ്റാന്വേഷണ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, മേജര്‍ രവി, ഒമര്‍ ലുലു, ഇര്‍ഷാദ്, ഗിന്നസ് പക്രു, സന്തോഷ് കീഴാറ്റൂര്‍, അനു സിത്താര, സുരഭി ലക്ഷ്മി, നവാസ് വള്ളിക്കുന്ന്, കാര്‍ത്തിക് പ്രസാദ്, ലച്ചു അന്ന രാജന്, ഡയാന ഹമീദ് എന്നിവരുടെ ഫെയ്സ് ബുക്ക് പേജുകളിലൂടെ റിലീസായീ.
വിനോദ് കോവൂര്‍, നീനാ കുറുപ്പ്, ബിനോയ്, അഖില്‍ പ്രഭാകര്‍, ഡിസ്നി ജെയിംസ്, പ്രകാശ് പയ്യാനിക്കല്‍, സതീഷ് അമ്പാടി,ബിന്ദു പ്രവീണ്‍, രഞ്ജിനി മുരളി, ദേവി കൃഷ്ണ, ബെനി സുമിത്ര, ഹര്‍ഷ അരുണ്‍, വര്‍മ്മ ജി, നിഷാദ് കല്ലിങ്ങല്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ടൈറ്റില്‍ റോളില്‍ സംസ്ഥാന പുരസ്കാര ജേതാവ് പ്രിയംവദ കൃഷ്ണന് അഭിനയിക്കുന്ന 'അപര്‍ണ ഐ.പി.എസ്' എന്ന ചിത്രത്തിന്റെ തിരക്കഥ സംഭാഷണം സാദിഖ് സുധി എഴുതുന്നു.
ക്രിസ്റ്റി ജോര്‍ജ്ജ് ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നു. സംഗീതം- തേജ് മെര്വിന്, എഡിറ്റര്‍- അരുണ്‍, കല- മുരളി ബേപ്പൂര്‍, മേക്കപ്പ്- ഷിജി താനൂര്‍, വസ്ത്രാലങ്കാരം- നിഖില്‍ ഹാക്ക്, ഡിസൈന്‍- പ്രജിന്,അസോസിയേറ്റ് ഡയറക്ടര്‍- ജയേന്ദ്രശര്‍മ, സ്റ്റുഡിയോ- മലയില്‍ കമ്മ്യൂണിക്കേഷന്‍ എറണാകുളം.
'അപര്‍ണ ഐ പി എസ്' ഉടന്‍ പ്രദര്‍ശനത്തിനെത്തുന്നു. വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.
Online PR - CNA.