Editor - MM Kamath
കണ്ണൂര്‍:
'എറിയാന്‍' എന്ന ഷോര്‍ട്ട് ഫിലിമിന്റെ ടീസറും ടൈറ്റില്‍ ഗാനവും റിലീസായി.
ജില്‍സണ്‍ സ്റ്റാര്ബെല്സും എഫ്.ജി.എഫ്.എം. (ഫെഡറേഷന് ഓഫ് ഗ്ലോബല്‍ ഫിലിം മേക്കേഴ്സ്) കണ്ണൂരും ചേര്‍ന്ന് നിര്‍മ്മിച്ച രഘുരാജ് സംവിധാനം ചെയ്ത ഒരു സസ്പെന്‍സ് ത്രില്ലര്‍ ചിത്രമാണ് 'എറിയന്‍'.
'എറിയനിലെ 'കൂര്മ്മമതയേറിയ...' എന്ന് തുടങ്ങുന്ന ടൈറ്റില്‍ ഗാനത്തോടുള്ള ടീസറാണ് റിലീസായത്.
പ്രശസ്ത സിനിമ സീരിയല്‍ തരങ്ങളായ അനശ്വര പൊന്നമ്പത്, ഉണ്ണിരാജ കൂടാതെ മലയാളം ഫിലിം പ്രൊഡക്ഷന്‍ മാനേജര്‍ നികേഷ് നാരായണ്‍ എന്നിവരുടെ ഫേസ് ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തത്.
അനീഷ് ചെമ്പേരിയുടേതാണ് കഥ. DOP- നിധിന് കളരിക്കല്‍, എഡിറ്റര്‍ എകെവി പിലിക്കോട്. ഒട്ടേറെ മികച്ച ഷോര്‍ട് ഫിലിം കള്‍ക്കും ഫിലിം കള്‍ക്കും ക്യാമറ ചലിപ്പിച്ച ഇതിനോടകം തന്നെ നിരവധി അവാര്‍ഡുകള്‍ കരസ്തമാക്കിയ മികച്ച ക്യാമറമാന് ആയ തായി പ്രസാത് ആണ് ഇതിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍.
ജില്‍സണ്‍ ജിനു പാറക്കല്‍ രചിച്ച ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് അരുണ്‍ വെണ്‍പാലയാണ്.
ഗായകന്- സൂര്യ ശ്യാം ഗോപാല്‍, കീസ്- എഡ്വിന് ജോണ്സണ്, റെക്കോഡിങ്ങ്- അഭിലാഷ്, AKV പിലിക്കോട്. മിക്സിങ്ങ് & മാസ്റ്ററിങ്ങ്- എഡ്വിന് ജോണ്സണ്,
പ്രൊഡക്ഷന്‍ കണ്ട്രോളര്- അരുണ്‍ മനോഹര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- ജിഷ്ണു മോഹന്‍, അസിസ്റ്റന്റ് ഡയറക്ടര്‍- സാന്ദ്ര ബേബി, അലീഷ അഭയ്, അസോസിയേറ്റ് ക്യാമറമാന്- ഷാന്റോ, കലാസംവിധാനം- മുകേഷ് സി ബാല, ടൈറ്റില്‍ & ഡിസൈന്‍- അസ്ട്ര, ലൈറ്റ്സ്- സഞ്ജയ് യദു കൃഷ്ണ, ലേബല്‍- മിനിവുഡ് എന്റര്ടെയിന്മെന്റ്സ്.
അരങ്ങിലും അണിയറയിലും ഒട്ടേറെ പുതുമുഖങ്ങളെ അണിനിരത്തിയാണ് ഫിലിം പൂര്‍ത്തിയാക്കിയത്. ഒട്ടേറെ പ്രതിസന്ധികള്‍ തരണം ചെയ്തു ആണ് എറിയന്‍ റിലീസിങ്ങിന് ഒരുങ്ങുന്നത്.
Online PR - CinemaNewsAgency.Com