സി എന്‍ എ-
ഹൈദരാബാദ്:
കബഡി കളിയെ ആസ്പദമാക്കി വീണ്ടുമൊരു ചിത്രം ഒരുങ്ങുന്നു.
1980 കളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച കബഡി കളിക്കാരന്റെ യഥാര്‍ത്ഥ ജീവിത കഥയെ അടിസ്ഥാനമാക്കി 'അര്ജുന് ചക്രവര്‍ത്തി' എന്ന ബയോപിക്കാണ് ഒരുങ്ങുന്നത്.
ഗാനെറ്റ് സെല്ലുലോയ്ഡ് ബാനറില്‍ ശ്രീനി ഗുബ്ബാല നിര്‍മ്മിക്കുന്ന ചിത്രം, ഒരു പാന്‍ ഇന്ത്യന്‍ റിയല്‍ ലൈഫ് സ്റ്റോറിയാണ്. വേണു കെ.സി. ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.
തെലുങ്കിലും തമിഴിലും ഒരേസമയം ചിത്രീകരിക്കുന്ന അര്ജുന് ചക്രവര്‍ത്തി ഹിന്ദി, മലയാളം, കന്നഡ എന്നി ഭാഷകളില്‍ ഡബ്ബ് ചെയ്യുകയും പാന്‍ ഇന്ത്യ റിലീസ് ലക്ഷ്യമിടുകയും ചെയ്യുന്നുണ്ട്.
ചിത്രത്തില്‍ വിജയരാമ രാജു, സിജ റോസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അജയ്, ദയാനന്ദ് റെഡ്ഡി, അജയ് ഘോഷ്, ദുര്‍ഗേഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കബഡി കളിക്കാരനായ അര്ജുന് ചക്രവര്‍ത്തിയുടെ കുട്ടിക്കാലം മുതല്‍ മധ്യവയസ്സ് വരെയുള്ള എല്ലാ പ്രായവ്യത്യാസങ്ങളിലൂടെയുള്ള ജീവിത യാത്രയാണ് സിനിമ. ഇതിനായി നായകന് ഏഴ് വ്യത്യസ്ത ഗെറ്റപ്പുകളില്‍ ശാരീരിക രൂപ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
അറുപതുകളിലേയും എണ്‍പതുകളിലേയും നാട്ടിന് പുറങ്ങളും ഗ്രാമങ്ങളും കൂടാതെ ഹൈദരാബാദ് ടൗണ്‍ ഉള്‍പ്പെടെ ചിത്രത്തില്‍ കടന്നുവരുന്നുണ്ട്. സുമിത് പട്ടേലാണ് ചിത്രത്തിന്റെ കലാസംവിധാനം.
സംഗീതം- വിഘ്നേഷ് ബാസ്കരന്‍, ഛായാഗ്രഹണം- ജഗദീഷ് ചീകത, എഡിറ്റിംഗ്- പ്രതാപ് കുമാര്‍, വസ്ത്രാലങ്കാരം- പൂജിത തടികോണ്ട.
രണ്ട് വര്‍ഷം മുന്‍പ് ആണ് 'അര്ജുന് ചക്രവര്‍ത്തി'യുടെ ചിത്രീകരണം തെലങ്കാന, ആന്ധ്ര ഉള്‍പ്പെടെ ഇന്ത്യയിലുടനീളം 125 ലധികം സ്ഥലങ്ങളിലായി ആരംഭിച്ചത്. ഇതുവരെ ചിത്രത്തിന്റെ 75 ശതമാനം ഷൂട്ടിംഗ് പൂര്‍ത്തിയായിക്കഴിഞ്ഞു.
ചിത്രത്തിന്റെ ഫസ്റ്റ് ടീസര്‍ ലോക കബഡി ദിനമായ മാര്‍ച്ച് 24 ന് പുറത്തുവിട്ടിരുന്നു.
Online PR - CNA.