അഞ്ജു അഷറഫ്-
കൊച്ചി :
കുവൈറ്റില്‍ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന മലയാളികളായ ചെറുപ്പക്കാര്‍ ഒരുക്കിയ 15 മിനിറ്റ് ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിം ആണ് 'ആര്‍തര്‍'. കഥയിലെ കേന്ദ്രകഥാ പാത്രത്തിന്റെ പേരാണിത്. നിഷാദ് കാട്ടൂര്‍ സംവിധാനം ചെയ്തിരിക്കുന്ന ഒരു കൊച്ചു സിനിമ എന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം. ആര്‍തറിന്റെ ഇതിവൃത്തവും അവതരണവും അത്രയും ശക്തമാണ്. തന്റെ സ്വപ്നങ്ങളെ ഇല്ലാതാക്കിയ സമൂഹത്തിലെ തിന്മകള്ക്കെതിരെ പോരാടുന്ന ആംഗ്ലോ ഇന്ത്യനായ ആര്‍തര്‍ എന്ന ഒരു വയസ്സന്റെ ജീവിതമാണ് ഈ ഷോര്‍ട്ട് ഫിലിമിനു ആധാരമെന്ന് സംവിധായകന് നിഷാദ് കാര്‍ട്ടൂര്‍ പറഞ്ഞു. പൂര്‍ണമായും കുവൈറ്റില്‍ ചിത്രീകരിച്ചിരിക്കുന്നആര്തറില് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ഡോക്ടര്‍ എബ്രഹാം തോമസ് ആണ്. ഛായ ഗ്രഹണം- ക്രിസ്റ്റഫര്‍ ദാസ്, എഡിറ്റിംഗ്- നൗഷാദ് നാലകത്ത് എന്നിവര്‍ നിര്‍വഹി ക്കുന്നു.