സി എന്‍ എ-
ചെന്നൈ:
നടന് ആര്യക്ക് 'എനിമി' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ പരിക്ക്.
ചലച്ചിത്രത്തിലെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. നടന് വിശാലും ആ രംഗത്തില്‍ ആര്യയ്ക്കൊപ്പം അഭിനയിക്കുകയുണ്ടായിരുന്നു. രണ്ട് പേരും ഡ്യൂപ്പിന്റെ സഹായമില്ലാതെയാണ് സംഘട്ടന രംഗത്തില്‍ അഭിനയിച്ചതെന്നാണ് റിപ്പോര്‍ട്ട്.
വെടിവയ്ക്കുന്ന രംഗങ്ങള്‍ ചിത്രീകരിക്കുകയായിരുന്നു, ഈ സമയത്ത് ആര്യയ്ക്ക് പരിക്കേറ്റത്. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് താരത്തിന് വേണ്ട ചികിത്സ നല്‍കിയതിന് ശേഷം സെറ്റില്‍ തിരിച്ചെത്തിയെന്നാണ് വിവരം.
ചെന്നൈയിലെ ഇവിപി ഫിലിം സിറ്റിയിലാണ് 'എനിമി' യുടെ ചിത്രീകരണം നടക്കുന്നത്. ആനന്ദ് ശങ്കറാണ് സംവിധായകന്.
ഈ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഹൈദരാബാദില്‍ പൂര്‍ത്തിയാക്കിയിരുന്നു.
മൃണാളിനി രവിയാണ് നായിക. പ്രകാശ് രാജ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
തമന് സംഗീതം ഒരുക്കുന്നു, ആര്‍ഡി രാജശേഖര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. രവിവര്‍മ്മയാണ് കൊറിയോഗ്രഫര്‍.