സി എന്‍ എ-
കൊച്ചി:
പ്രശസ്ത യുവ ഗായിക ആര്യ ദയാല്‍ പാടിയ 'അടിയേ കൊല്ലുതേ' യൂട്യൂബില്‍ ലൈക്കിനേക്കാള്‍ ഏറെ ഡിസ്ലൈക്ക് ലഭിച്ചു.
'സഖാവ്' എന്ന കവിത ആലപിച്ച് ശ്രദ്ധേയയായ ആര്യ നിരവധി ഗാനങ്ങളുടെ കവര്‍ രൂപങ്ങളും അവതരിപ്പിച്ചിരുന്നു. എന്നാല്‍ മെയ് 5 ന് ആര്യ പാടി പുറത്തിറക്കിയ 'അടിയേ കൊല്ലുതേ' എന്ന വീഡിയോയ്ക്ക് ലൈക്കിനേക്കാള്‍ ഏറെ ഡിസ് ലൈക്കാണ് ലഭിച്ചിരിക്കുന്നത്.
ആര്യയും സുഹൃത്ത് സാജനും ചേര്‍ന്നാണ് 'അടിയേ കൊല്ലുതേ' എന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തിന്റെ കവര്‍ വേര്‍ഷന്‍ പുറത്തിറക്കിയത്.
ഹാരിസ് ജയരാജ് സംഗീത സംവിധാനം നിര്‍വ്വഹിച്ച 'വാരണം ആയിരം' എന്ന സൂപര്‍ ഹിറ്റ് ചിത്രത്തിലെ 'അടിയേ കൊല്ലുതേ' എന്ന ഹിറ്റ് ഗാനമാണ് ആര്യ തന്റേതായ ശൈലിയില്‍ അവതരിപ്പിച്ചത്.
പുതിയ വീഡിയോയെ വിമര്‍ശിച്ച് ആയിരക്കണക്കിന് പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ലൈക്കിനേക്കാള്‍ ഡിസ് ലൈക്കാണെങ്കിലും യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമതാണ് ഈ വീഡിയോ.
അതേസമയം ഡിസ്ലൈക്കുകളുടേയും ട്രോളുകളുടേയും എണ്ണം കൂടി വന്നതോടെ ഇതൊരു കവര്‍ ഗാനമല്ലെന്നും ജാം സെഷന് ആയിരുന്നു എന്നുമാണ് ആര്യയുടെ വിശദീകരണം.