CNA
കൊച്ചി:
പ്രശസ്ത എഡിറ്റര്‍ ഡോണ്‍മാക്സ് കഥയെഴുതി സംവിധാനം ചെയ്യുന്ന 'അറ്റ്' (@) എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടൈറ്റില്‍ പോസ്റ്റര്‍ ലോഞ്ചും പൂജാ കര്‍മ്മവും മരട് തിരുനെട്ടൂര്‍ മഹാദേവക്ഷേത്രത്തില്‍ വെച്ച് നടന്നു.
പ്രഥ്വിരാജ് സുകുമാരന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ലോഞ്ച് ചെയ്തത്.
മലയാളത്തില്‍ ആദ്യമായാണ് ഡാര്‍ക്ക് വെബ് വിഭാഗത്തില്‍ ഒരു സിനിമ ഒരുങ്ങുന്നത് എന്നൊരു പ്രത്യേകത ഈ ചിത്രത്തിനുണ്ട്.
പുതുമുഖം ആകാശ് സെന്‍, ഷാജു ശ്രീധര്‍, ശരണ്‍ജിത്ത്, ബിബിന്‍ പെരുമ്പള്ളി, സുജിത്ത് രാജ്, റേച്ചല്‍ ഡേവിഡ്, നയന എല്‍സ, സഞ്ജന ദോസ്, ആരാധ്യ ലക്ഷ്മണ് തുടങ്ങിയവരാണ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്.
കൊച്ചു റാണി പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.
ഈ മാസം 25ന് ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ എറണാകുളം, ആലുവ, ചോറ്റാനിക്കര എന്നിവിടങ്ങളിലാണ്.
ക്യാമറ- രവിചന്ദ്രന്‍, സംഗീത- ഇഷാന് ദേവ്, എഡിറ്റിംഗ്- ഷമീര്‍ മുഹമ്മദ്, പ്രൊജക്റ്റ് ഡിസൈന്‍- ബാദുഷ, പ്രൊഡക്ഷന്‍ കണ്ട്രോളര്- പ്രശാന്ത് നാരായണന്, ആര്‍ട്ട്- അരുണ്‍ മോഹനന്, മേക്കപ്പ്- രഞ്ജിത് അമ്പാടി, കോസ്റ്റ്യും- റോസ് റെജിസ്, ആക്ഷന്‍- കനല്ക്കണ്ണന്, ചീഫ് അസോസിയേറ്റ്- മനീഷ് ഭാര്ഗവന്, ക്രീയേറ്റീവ് ഡയറക്ടര്‍- റെജിസ് ആന്റണി, അസോസിയേറ്റ് ഡയറക്ടര്‍- പ്രകാശ് ആര് നായര്‍, സ്റ്റില്‍സ്- ജെഫിന് ബിജോയ്, ഡിസൈന്‍- മാ മി ജോ.
വാര്‍ത്ത പ്രചരണം- എം.എം. കമ്മത്ത്
Online PR - CinemaNewsAgency.Com