സി എന്‍ എ-
കണ്ണൂര്‍:
എം പത്മകുമാര്‍ സംവധാനം ചെയ്ത 'ജോസഫ്' എന്ന സൂപര്‍ ഹിറ്റ് സിനിമയിലെ നായിക ആത്മീയ രാജന് വിവാഹിതയായി. സനൂപ് ആണ് വരന്.
ഇന്ന് രാവിലെ കണ്ണൂര്‍ ധര്‍മ്മശാലയിലെ ലക്സോട്ടിക കണ്വെന്ഷന് സെന്ററില്‍ വച്ചായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്.
വിവാഹ സല്‍ക്കാരം ചൊവ്വാഴ്ചയാണ് നടക്കുക.
വിവാഹ ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ജോസഫിന് ശേഷം 'മാര്‍ക്കോണി മത്തായി' എന്ന സിനിമയില്‍ ജയറാമിന്റെ നായികാ വേഷവും ആത്മീയ ചെയ്തിരുന്നു.
2009ല്‍ 'വെള്ളത്തൂവല്‍' എന്ന മലയാളചിത്രത്തിലാണ് ആത്മീയ ആദ്യമായി അഭിനയിച്ചത്. പിന്നീട് 2012ല്‍ ശിവകാര്‍ത്തികേയനൊപ്പം എസ്. ഏഴില്‍ സംവിധാനം ചെയ്ത് തമിഴ് ചിത്രമായ 'മാനം കൊത്തി പറവായില് നായികാ കഥാപാത്രം ചെയ്ത്തുടങ്ങി. തുടര്‍ന്ന് മലയാളത്തിലും തമിഴിലുമായി എട്ടോളം ചിത്രങ്ങളില്‍ അഭിനയിച്ചു.