Editor- MM Kamath
കൊച്ചി:
റിയല്‍ വ്യു ക്രിയേഷന്‍സിന്റെ ബാനറില്‍ എന്‍. അരുണ്‍ രചനയും സംവിധാനവും നിര്‍വഹിച്ച 'അവകാശികള്‍' എന്ന ചിത്രത്തിന്റെ ഓഡിയോ സി ഡി റിലീസായി.
എറണാകുളം പബ്ലിക് ലൈബ്രറിക്ക് സമീപം, അച്യുതമേനോന് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത സിനിമ സംവിധായകന് വിനയന് 'അവകാശികളുടെ ഓഡിയോ സിഡി തിരക്കഥാകൃത്തും സംവിധായകനുമായ എ.കെ. സാജന് നല്കി പ്രകാശനം ചെയ്തു.
ചടങ്ങില്‍ എ.കെ. സന്തോഷ്, അജയ് വാസുദേവ്, വിഷ്ണു വിനയ് തുടങ്ങി മറ്റ് പ്രമുഖരും പങ്കെടുത്തു.
ആസാമിലും കേരളത്തിലുമായി ചിത്രീകരിച്ച 'അവകാശികള്‍' ഇന്ത്യന്‍ സാമൂഹിക ജീവിതത്തില്‍ ഉയരുന്ന സങ്കീര്‍ണ്ണതകളും കേരളിയ ഗ്രാമീണ ജീവിതങ്ങളും പ്രമേയമായ ചിത്രമാണ്.
ഇര്‍ഷാദ് അലി, ടി.ജി. രവി, ജയരാജ് വാര്യര്‍, അനൂപ് ചന്ദ്രന്, പാഷാണം ഷാജി, എം എ നിഷാദ്, സോഹന്‍ സിനു ലാല്‍, ബേസില്‍ പാമ, അഞ്ജു അരവിന്ദ്, കുക്കു പരമേശ്വരന്, അഡ്വ. ജോയ് ജോണ്‍ ആന്റണി, ബിന്ദു അനീഷ് എന്നിവര്‍ക്കൊപ്പം നിരവധി ആസാമി കലാകാരന്മാരും അഭിനയിക്കുന്നു.
ക്യാമറ- വിനു പട്ടാട്ട്, ആയില്യന്‍ കരുണാകരന്. എഡിറ്റിംഗ്- അഖില്‍ എ ആര്, ഗാനരചന- റഫീഖ് അഹമ്മദ്, പര്‍വതി ചന്ദ്രന്. സംഗീതം- മിനീഷ് തമ്പാന്.
'അവകാശികള്‍' ഉടന്‍ പ്രദര്‍ശനത്തിനെത്തും. വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com