ന്യൂസ് ഡെസ്ക്-
കൊച്ചി :
'അവറാന്' ന് ചരിത്രനേട്ടം
ഒക്ടോബര്‍ 18 ന് ഡല്‍ഹിയില്‍ വച്ച് നടന്ന 9th Delhi shorts international film festival ലില്‍ മലയാളത്തില്‍ നിന്നും പങ്കെടുത്ത short film ന് ചരിത്രനേട്ടം. 76 രാജ്യങ്ങളില്‍ നിന്നും മത്സരിച്ച short film കള്‍, വിധി നിര്‍ണയത്തിന് തുര്‍ക്കി, കാനഡ, ജര്‍മനി, സ്പെയിന്, സൗത്ത് കൊറിയ, ഇന്ത്യ എന്നീ രാജ്യങ്ങളിലെ ജൂറി. വിദേശ short film കളോട് മത്സരിച്ച് മലയാളത്തില്‍ നിന്നും പങ്കെടുത്ത ജിജോ മാണിക്ക്യത്തന് നിര്‍മ്മിച്ച് ഷൈജു ചിറയത്ത് സംവിധാനം ചെയ്ത 'അവറാന്' എന്ന short film നു ഒഫീഷ്യല്‍ സെലക്ഷന് ലഭിക്കുകയും അവറാന് ആയി അഭിനയിച്ച സിക്ക് സജീവ് ബെസ്റ്റ് ആക്ടര്‍ ആയി തെരഞ്ഞെടുക്കപ്പെടുകയും ഉണ്ടായി. കന്നി സംരംഭത്തിന് ചരിത്ര നേട്ടം കൈവരിച്ചത് വളരെ അനുഗ്രഹമായി കാണുന്നു എന്ന് ഡയറക്ടറും നിര്‍മ്മാതാവും.
സിക്ക് സജീവ് 30 വര്‍ഷങ്ങളായി മിമിക്രി രംഗത്ത് പ്രവര്‍ത്തിച്ചുവരികയാണ്. ഒരു മികച്ച നേട്ടം തന്നെയാണ് കൈവരിച്ചത് എന്ന് സിക്ക് സജീവിന് അഭിമാനിക്കാം. അവറാന് എന്ന കഥാപാത്രത്തിനോട് മികച്ച പ്രകടനത്തിലൂടെ നീതി പുലര്‍ത്താന്‍ സിക്ക് സജീവിന് സാധിച്ചിട്ടുണ്ട്.
കൊറോണ കാലത്ത് വളരെയികം പരിമിതികളില്‍ നിന്നുകൊണ്ട് ഒരുക്കിയ കൊച്ചുചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുന്ന സമയത്ത് ഈ ചരിത്ര നേട്ടം അണിയറ പ്രവര്‍ത്തകരെയും നാടിനെയും ആവേശത്തിലാക്കി.
ഒത്തിരി നല്ല തിരക്കഥ ഒരുക്കി പ്രൊഡ്യൂസറെ തേടുന്ന ഡയറക്ടര്‍ ഷൈജു ചിറയത്തിന് ഒത്തിരി ആത്മവിശ്വാസം നല്കുന്ന നേട്ടമായി ഇതിനെ കാണുന്നു.
ക്യാമറ- നജീബ് ഖാന്, എഡിറ്റര്‍- നീരജ് മുരളി, ബാക്ക്ഗ്രൗണ്ട് മ്യൂസിക്- ഗോഡ്സന്, കളറിംഗ് ആല്വിന്, സൗണ്ട് ഇഫക്ട്- മനോജ് മാത്യൂ, അസോസിയേറ്റ് ഡയറക്ടര്‍- മനീഷ് കെ തോപ്പില്‍ എന്നിവര്‍ അണിയറയിലും സിക്ക് സജീവിനെ കൂടാതെ അമ്പിളി സുനില്‍, ഷിബു കമ്പളത്, വിനു അയ്യമ്പുഴ, മിഥുന സജീവ് എന്നിവരും അഭിയിചിട്ടുണ്ട്.