ഇന്റര്‍നാഷണല്‍ ഡെസ്ക്
ഓക്ക്ലാന്റ്:
പ്രശസ്ത ഹൊളിവുഡ്ഡ് സംവിധായകന് ജെയിംസ് കാമറൂണിന്റെ 'അവതാര്‍ രണ്ടാം ഭാഗത്തില്‍ 'ടൈറ്റാനിക്' ഫേയിം കേറ്റ് വിന്‍സലെറ്റും വേഷമിടുന്നു. കഴിഞ്ഞ ദിവസം അവതാറിന്റെ നിര്‍മ്മാതാവ് ജോണ്‍ ലാന്‍ഡൗ ന്യൂസിലാന്റിലെ വിശാലമായ സെറ്റില്‍ നിന്നുള്ളിലെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതോടെയാണ് ഇത് സ്ഥിരീകരിച്ചിരിക്കുന്നത്. 1997 ലെ പുറത്തിറങ്ങിയ ടൈറ്റാനികിന് ശേഷം ആദ്യമായാണ് ജെയിംസ് കാമറൂണും കേറ്റ് വിന്‍സലെറ്റും ഒരുമക്കുന്നത്.
''23 വര്‍ഷത്തിന് ശേഷം കാമറൂണിനൊപ്പം ജോലി ചെയ്തതിന്റെ സന്തോഷത്തിലാണ് ഞാന്‍. ചിത്രത്തിന് വേണ്ടി ഒരുപാട് മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. വെള്ളത്തിനടിയിലായിരുന്നു ഭൂരിഭാഗം ചിത്രീകരണവും നടത്തിയത്. കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പങ്കുവയ്ക്കാനാകില്ല. നിങ്ങള്‍ കാത്തിരുന്ന് കാണുക'' കേറ്റ് വിന്സലെറ്റ് പ്രമുഖ അന്തര്‍ദേശീയ ചാനലിന് നല്കിയ ഒരഭിമുഖത്തില്‍ ഇങ്ങനെ പ്രതികരിച്ചു.