സി എന്‍ എ-
കോഴിക്കോട് :
മലയാള ചലച്ചിത്ര സൗഹൃദവേദിയുടെ ചലച്ചിത്രരത്നം പുരസ്കാരത്തിന് നടനും സംവിധായകനും തിരക്ക്ഥാകൃത്തും നിര്‍മ്മാതാവുമായ ജോയ് മാത്യുവിനേയും, ചലച്ചിത്ര പ്രതിഭാ പുരസ്കാരത്തിന് സംവിധായകന് പത്മകുമാറിനേയും തിരഞ്ഞെടുത്തു.
പതിനായിരം രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങിയ പുരസ്കാരം ഏപ്രില്‍ 9 വെള്ളിയാഴ്ച്ച വൈകുന്നേരം 5 മണിക്ക് കോഴിക്കോട് അളകാപുരി ഹോട്ടലില്‍ വെച്ച് എം.കെ. രാഘവന് എം.പി., എം.പി. അബ്ദുസ്സമദ് സമദാനി എന്നിവര്‍ സമ്മാനിക്കുമെന്ന് മലയാള ചലച്ചിത്ര സൗഹൃദവേദി ജനറല്‍ കണ്‍വീനര്‍ റഹിം പൂവാട്ടുപറമ്പ്, പുരസ്കാര നിര്‍ണ്ണയ സമിതി അധ്യക്ഷന്‍ ചലച്ചിത്ര തിരക്കഥാകൃത്ത് പി.ആര്. നാഥന് എന്നിവര്‍ അറിയിച്ചു.