CNA
കൊച്ചി:
സൗബിന് ഷാഹിറിനെ നായകനാക്കി നവാഗതനായ ഇര്‍ഷാദ് പരാരി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'അയല്‍വാശി' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി.
ആഷിഖ് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, ജഗദീഷ്, നസ്ലിന്, ഗോകുലന്, നിഖില വിമല്‍, ലിജോ മോള് ജോസ്, അജ്മല്‍ ഖാന്, സ്വാതി ദാസ്, അഖില ഭാര്ഗവന് തുടങ്ങിയ പ്രമുഖര്‍ അഭിനയിക്കുന്നു.
'തല്ലുമാല'യുടെ തിരക്കഥാകൃത്തുക്കളിലൊരാളും ഇര്‍ഷാദിന്റെ സഹോദരനുമായ മുഹസിന് പരാരി ഈ ചിത്രത്തിന്റെ നിര്‍മ്മാണ പങ്കാളിയാണ്.
പൃഥ്വിരാജിന്റെ സഹസംവിധായകനായി ലൂസിഫറില്‍ ഇര്‍ഷാദ് പരാരി പ്രവര്‍ത്തിച്ചിട്ടുണ്ട്.
സജിത് പുരുഷന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സംഗീതം- ജേക്സ് ബിജോയ്, എഡിറ്റര്‍- സിദ്ധിഖ് ഹൈദര്‍, പ്രൊജക്ട് ഡിസൈന്‍- ബാദുഷ,
പ്രൊഡക്ഷന്‍ കണ്ട്രോളര്- സുധര്‍മ്മന്‍ വള്ളിക്കുന്ന്, മേക്കപ്പ്- റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം- മഷര്‍ ഹംസ, പരസ്യകല- യെല്ലോ ടൂത്ത്, സ്റ്റില്‍സ്- രോഹിത്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- സജി പുതുപ്പള്ളി, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com