സി എന്‍ എ-
ചെന്നൈ:
കാര്‍ത്തിയെ നായകനാക്കി 2010ല്‍ ഒരുക്കിയ 'ആയിരത്തില്‍ ഒരുവന്' എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു.
നീണ്ട വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സഹോദരനായ ധനുഷും സെല്‍വരാഘവനും ഒരു ചിത്രത്തിനുവേണ്ടി വീണ്ടും ഒന്നിക്കുന്നത്.
'കാതല്‍ കൊണ്ടേന്‍', 'പുതുപ്പേട്ടൈ', 'മയക്കം' എന്ന എന്നീ സിനിമകള്‍ക്ക് ശേഷം ശെല്‍വരാഘവന്റെ സംവിധാനത്തില്‍ ധനുഷ് അഭിനയിക്കുന്ന ചിത്രവുമാണ് 'ആയിരത്തില്‍ ഒരുവന്- 2'.
ഇരുവരും ഒന്നിക്കുന്ന 'പുതുപ്പേട്ടൈ'യുടെ രണ്ടാം ഭാഗം പ്രഖ്യാപിക്കുമെന്നായിരുന്നു അഭ്യൂഹം. എന്നാല്‍ 'ആയിരത്തില്‍ ഒരുവന് - രണ്ടാം ഭാഗമാണ് ശെല്വരാഘവന് പ്രഖ്യാപിച്ചത്. 2024ലായിരിക്കും റിലീസിന് തയ്യാറാകുക. ധനുഷ് ട്വീറ്റ് ചെയ്താണ് ഈ വിവരം പുറത്തു വിട്ടത്.
ഛായാഗ്രഹണം- അരവിന്ദ് കൃഷ്ണ, സംഗീത സംവിധാനം- യുവന് ഷങ്കര്‍ രാജ.
ആയിരത്തില്‍ ഒരുവനില്‍ കാര്‍ത്തി അവതരിപ്പിച്ച മുത്തു രക്ഷപ്പെടുത്തിയ ചോളരാജകുമാരനായിട്ടായിരിക്കും ധനുഷ് രണ്ടാം ഭാഗത്തില്‍ എത്തുക എന്നാണ് പോസ്റ്ററിലൂടെ ലഭിക്കുന്ന വിവരം.