CNA
ബംഗളൂരു:
13-ാമത് ബംഗളൂരു രാജ്യാന്തര ചലച്ചിത്രമേള (ബി.ഐ.എഫ്.എഫ്.) മാര്‍ച്ച് 3 മുതല്‍ 13 വരെ നടക്കും. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ അധ്യക്ഷതയില്‍ നടന്ന സംഘാടക സമിതി യോഗത്തിലാണ് തീരുമാനം.
നേരത്തെ ഫെബ്രുവരിയില്‍ നടത്താനിരുന്ന മേളയാണ് മാര്‍ച്ചിലേക്ക് മാറ്റിയത്. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കും മേള നടത്തുക. രാജാജി നഗറിലെ ഓറിയോണ്‍ മാളിലെ പി.വി.ആര് സിനിമാസാണ് പത്ത് ദിവസം നീണ്ടു നില്ക്കുന്ന മേളക്ക് മുഖ്യവേദിയാകുന്നത്.
46 രാജ്യങ്ങളില്‍ നിന്നുള്ള 200 സിനിമകളാണ് വിവിധ വിഭാഗങ്ങളിലായി മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.
യോഗത്തില്‍ ചലചിത്രമേളയുടെ ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
കര്‍ണാടക ചലച്ചിത്ര അക്കാദമി ചെയര്മാന് സുനില്‍ പുരാനിക്, മന്ത്രി മുനിരത്ന തുടങ്ങിയവര്‍ പങ്കെടുത്തു.
മേളയില്‍ കലാമൂല്യമുള്ള സിനിമകള്‍ ആസ്വദിക്കാനുള്ള അവസരമൊരുക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു.
കഴിഞ്ഞവര്‍ഷം ഓണ്‍ലൈനായാണ് മേള സംഘടിപ്പിച്ചത്.
ഇന്റര്‍നാഷണല്‍ ഫെഡറേഷന് ഓഫ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ അംഗീകാരത്തോടെ ഈ ചലച്ചിത്രമേള നടത്തുന്നത് എന്ന് ബി.ഐ.എഫ്.എഫ്. ഭാരവാഹികള്‍ അറിയിച്ചു. ലോകമൊട്ടാകെ മൊത്തം 45 ചലച്ചിത്രമേളകള്ക്കാണ് അസോസിയേഷന്റെ അംഗീകാരമുള്ളത്.
CLICK HERE TO VISIT BIFFES
Online PR - CinemaNewsAgency.Com