എംകെ ഷെജിന്‍-
കൊച്ചി:
യുവാക്കളുടെ ഇടയില്‍ ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന മൂല്യച്യുതിവ്യക്തമാക്കുന്ന ചിത്രമാണ് 'ബാച്ചിലേഴ്സ്'. ബന്ധങ്ങള്‍ മറന്നുള്ള അരുതായ്മയില്‍ ആസ്വാദനം കണ്ടെത്തുന്ന പുത്തന്‍ ജീവിത രീതിയുടെ നേര്‍കാഴ്ച്ചയാണ് സിനിമയില്‍ ചിത്രീകരിക്കുന്നത്. തിങ്ക് ബിയോണ്ട് പ്രൊഡക്ഷന്‍സിനു വേണ്ടി എ.പി. ശ്യാം ലെനിന് സംവിധാനം ചെയ്യുന്ന സിനിമയുടെ ഛായഗ്രഹണം മധു മാടശ്ശേരി നിര്‍വഹിക്കുന്നു.
'പെട്ടിലാമ്പട്ട്ര', 'കൈതോലചാത്തന്‍' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലെവിന്‍ സൈമണ്‍ നായക വേഷം അണിയുന്നു. സാധിക വേണുഗോപാല്‍ ആണ് നായിക. ശ്യാം ശീതള്‍, സായികുമാര്‍ സുദേവ്, ജിജു ഗോപിനാഥ്, മധു മാടശ്ശേരി, ലക്ഷ്മി അച്ചു തുടങ്ങി യവരാണ് മറ്റു അഭിനേതാക്കള്‍.
സംഗീതം- ജെസിന് ജോര്‍ജ്, എഡിറ്റിംഗ്- അഖില്‍ എലിയാസ്, കലാസംവിധാനം- അനിരൂപ് മണലില്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- ശാലിന്‍ബോള്‍ഗാട്ടി & സുജിത് ദേവന് കുറിത്തോട്, പ്രൊഡക്ഷന്‍ ഡിസൈനര്‍- ജിജു ഗോപിനാഥ്.
സുദേഷ് അന്തിക്കോട്ടെ, വിഷ്ണു മായ, ഷാജി സുരേഷ്, മധു മാടശ്ശേരി, ശ്യാം ലെനിന് എന്നിവര്‍ ചേര്‍ന്നാണ് ബാച്ച്ലേഴ്സ് നിര്‍മ്മിക്കുന്നത്. പിആര്‍ഒ- എംകെ. ഷെജിന്‍.