CNA
കൊച്ചി:
മകര സംക്രാന്തിയോടനുബന്ധിച്ച് 'ബനാറസ്' എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു.
സമീര്‍ അഹമ്മദ് ഖാന്റെ മകന് സെയ്ദ് ഖാന് സോണല്‍ മൊണ്ടേറോ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ പാന്‍ ഇന്ത്യ സിനിമ ജയതീര്‍ത്ഥ സംവിധാനം ചെയ്യുന്നു.
സമീര്‍ അഹമ്മദ് ഖാന്റെ മകന് സായിദ് ഖാന്റെ ആദ്യ ചിത്രമാണ് 'ബനാറസ്'. ബനാറസിലെ മനോഹരമായ ചുറ്റുപാടിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്.
ബനാറസിലെ ഘാട്ട് പ്രദേശങ്ങളുടെ ചിത്രീകരണമാണ് ബനാറസിന്റെ മറ്റൊരു പ്രത്യേകത. മലയാളം ഉള്‍പ്പെടെ അഞ്ച് ഭാഷകളില്‍ ഒരേ സമയം റിലീസിന് തയ്യാറെടുക്കുന്ന ബനാറസ് രാജ്യവ്യാപകമായി തരംഗം സൃഷ്ടിക്കും.
അടുത്തിടെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും മോഷന്‍ പോസ്റ്ററിനും വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.
നാഷണല്‍ ഖാന്‍സ് പ്രൊഡക്ഷന്‍സിലൂടെ തിലക് രാജ് ബല്ലാലാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അദൈ്വത ഗുരുമൂര്‍ത്തി ഛായാഗ്രഹണം നിര്‍വ്വഹിച്ച ഈ ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് അജനീഷ് ലോക്നാഥാണ്. പി ആര് ഒ- എ എസ് ദിനേശ്, ശബരി.
Online PR - CinemaNewsAgency.Com