സി എന്‍ എ-
കൊച്ചി:
ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'ബാറോസ്' എന്ന സിനമയുടെ ചിത്രീകരണം മാര്‍ച്ച് 29ന് ആരംഭിക്കും.
'ബാറോസ്'ല്‍ മോഹന്‍ലാലിനൊപ്പം, പൃഥ്വിരാജും, പ്രതാപ് പോത്തനും ശ്രദ്ധേയമായ വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്.
ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന് ജോലികള്‍ ആരംഭിച്ചതായും മോഹന്‍ലാലും പൃഥ്വിരാജും ആന്റണി പെരുമ്പാവൂരും കൂടിയുള്ള ആദ്യഘട്ട ചര്‍ച്ചകളുടെ ചിത്രങ്ങള്‍ ആശിര്‍വാദ് പ്രൊഡക്ഷന്‍സ് പങ്കിട്ടിരുന്നു. കൊച്ചി കാക്കനാടുള്ള നവോദയ സ്റ്റുഡിയോയില്‍ ആണ് പ്രീപ്രൊഡക്ഷന് ജോലികള്‍ ആരംഭിച്ചത്.
ഷൂട്ടിങ്ങിനായി ഒരു വമ്പന്‍ സെറ്റ് ഒരുങ്ങുകയാണ്. സെറ്റ് ഡിസൈന്‍, ആര്‍ട്ട് വര്‍ക്കുകള്‍, സംഗീതം, 3D സംബന്ധിച്ചുള്ള വര്‍ക്കുകള്‍ ഒരു വര്‍ഷമായി ഇവിടെ നടക്കുന്നുണ്ട്. ഏകദേശം ഒരു കോടിയോളം രൂപ ഇതിനു മാത്രമായി ചെലവഴിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.
'ബാറോസിന്റെ പൂജ മാര്‍ച്ച് 24 ന് നടക്കും.
ഗോവയും കൊച്ചിയുമാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍.
ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ സന്തോഷ് ശിവനാണ്. പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്തോഷ് രാമന്.
പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് 'ബറോസ്'. വാസ്കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് 'ബറോസ്'. നാനൂറ് വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന 'ബറോസ്' നിധിയുടെ യഥാര്‍ത്ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം.
കൂടാതെ ഇന്ത്യക്കും ആഫ്രിക്കക്കും പോര്‍ച്ചുഗീസിനും ഇടയില്‍ നിലനിന്നിരുന്ന കടല്‍ മാര്‍ഗ്ഗമുള്ള വ്യാപാരബന്ധവും സിനിമയില്‍ ചര്‍ച്ചചെയ്യും.
'ഗാര്ഡിയന് ഓഫ് ഡി ഗാമാസ് ട്രഷര്‍' എന്നാണ് സിനിമയുടെ ടാഗ് ലൈന്‍.
മോഹന്‍ലാല്‍ തന്നെയാണ് സിനിമയില്‍ പ്രധാനകഥാപാത്രമായ 'ബറോസ്' എന്ന ഭൂതത്തെ അവതരിപ്പിക്കുന്നത്.
1984ല്‍ പുറത്തിറങ്ങിയ ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്' സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്.
ചിത്രത്തില്‍ പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്പാനിഷ് താരങ്ങളും അഭിനയിക്കുന്നുണ്ട്. വാസ്കോ ഡ ഗാമയുടെ റോളില്‍ റഫേല്‍ അമര്‍ഗോയും ഭാര്യയുടെ റോളില്‍ പാസ് വേഗയും അഭിനയിക്കുക. കൂടാതെ സിനിമയില്‍ സഹതാരങ്ങളായി യുഎസ്, പോര്‍ച്ചുഗല്‍, ഘാന എന്നിവിടങ്ങളില്‍ നിന്നുമുള്ള താരങ്ങളെത്തുന്നു.
ചിത്രം പരമാവധി ഒന്നേമുക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യം വരുന്നതാവുമെന്നാണ് സൂചന.
ഷൂട്ടിംഗ് തുടങ്ങാനിരിക്കെ ചിത്രത്തെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചുമുള്ള ഔദ്യോഗിക പ്രഖ്യാപനം അടുത്തുതന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഈ ഫാന്റസി ചിത്രത്തിനായി കാത്തിരിക്കുകയാണ് ഓരോ ആരാധകരും.
'ബാറോസിന്റെ ചിത്രീകരണം മാര്‍ച്ച് 29ന് ആരംഭിക്കും. പൃഥ്വിരാജ് ഏപ്രില്‍ 2 ന് ജോയിന്‍ ചെയ്യും.
Online PR - CNA.