CNA
കൊച്ചി:
മമ്മൂട്ടിയെ നായകനാക്കി ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന 'ബസൂക്ക' എന്ന ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു.
വെല്ലിംഗ്ടണ്‍ ഐലന്റിലെ സാമുദ്രിക ഹാളിലായിരുന്നു തുടക്കം.
ലളിതമായ ചടങ്ങില്‍ പ്രശസ്ത തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസ് സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചതോടെയായിരുന്നു ആരംഭം കുറിച്ചത്. കലൂര്‍ ഡെന്നിസിന്റെ മകനാണ് ഡിനോഡെന്നിസ്.
ഷാജി കൈലാസ് ഫസ്റ്റ് ക്ലാപ്പും നല്കി. ബി. ഉണ്ണികൃഷ്ണന്, ജിനു വി. എബ്രഹാം, കെ.പി. വ്യാസന്, സിദ്ധാര്‍ത്ഥ് ഭരതന്, ഷൈന്‍ ടോം ചാക്കോ, ഡിനോ ഡെന്നിസ്, നിമേഷ് രവി, എന്നിവര്‍ ചേര്‍ന്ന് ഭരദീപം തെളിയിച്ചു.
ഗയിം ത്രില്ലര്‍ ജോണറില്‍പ്പെടുന്നതാണ് ഈ ചിത്രം.
മമ്മൂട്ടിക്കു പുറമേ ഗൗതം വാസുദേവ മേനോന്, ഷൈന്‍ ടോം ചാക്കോ, സണ്ണി വെയ്ന്‍, ഷറഫുദ്ദീന്, യാക്കോ, സിദ്ധാര്‍ത്ഥ് ഭരതന്, സുമിത് നേവല്‍ (ബിഗ് ബി ഫെയിം) ജഗദീഷ്, ഡീന്‍ ഡെന്നിസ്, ദിവ്യാ പിള്ള, ഐശ്വര്യാ മേനോന് എന്നിവരും പ്രധാന താരങ്ങളാണ്.
സംഗീതം- മിഥുന് മുകുന്ദന്, ഛായാഗ്രഹണം- നിമേഷ് രവി, എഡിറ്റിംഗ്- നിഷാദ് യൂസഫ്, കലാസംവിധാനം- അനിസ് നാടോടി, മേക്കപ്പ്- ജിതേഷ് പൊയ്യ,
കോസ്റ്റ്യൂം ഡിസൈന്‍- സമീരാ സനീഷ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- സുജിത് സുരേഷ്, പ്രൊഡക്ഷന്‍ എക്സിക്ക്യുട്ടീവ്സ്- ഷെറിന് സ്റ്റാന്‍ലി, രാജീവ് പെരുമ്പാവൂര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- സഞ്ജു ജെ.
തീയേറ്റര്‍ ഓഫ് ഡ്രീം സിന്റെ ബാനറില്‍ ജിനു വി. എബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ് എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം കൊച്ചി, കോയമ്പത്തൂര്‍, ബാംഗ്ളൂര്‍, എന്നിവിടങ്ങളിലായി പൂര്‍ത്തിയാകും.
- വാഴൂര്‍ ജോസ്.
ഫോട്ടോ- ബിജിത്ത് ധര്‍മ്മടം.
Online PR - CinemaNewsAgency.Com