Editor- MM Kamath
കൊച്ചി:
അന്‍വര്‍ റഷീദിന്റെയും, അമല്‍ നീരദിന്റെയും വിതരണ സംരംഭമായ എ ആന്റ് എ റിലീസ് അവതരിപ്പിക്കുന്ന 'ഭൂതകാലം' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി.
പ്ലാന്‍ ടി ഫിലിംസ്, ഷെയ്ന് നീഗം ഫിലിംസ് എന്നി ബാനറുകളില്‍ നിര്‍മ്മിക്കുന്ന 'ഭൂതകാലം' എന്ന ചിത്രത്തിന്റെ സംവിധാനം രാഹുല്‍ സദാശിവന് നിര്‍വ്വഹിക്കുന്നു.
നിര്‍മ്മാണം- തെരേസ റാണി, സുനില ഹബീബ്.
ഷെയ്ന് നീഗം, രേവതി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ സൈജു കുറുപ്പ്, ജെയിംസ് ഏലിയാ, ആതിര പട്ടേല്‍, അഭിറാം രാധാകൃഷ്ണന്, വത്സല മേനോന്, മഞ്ജു പത്രോസ്, റിയാസ് നര്‍മ്മകല തുടങ്ങിയവരും അഭിനയിക്കുന്നു.
ഷെയ്ന് നിഗം ആദ്യമായി സംഗീത സംവിധായകനാവുന്ന, ഈ ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഗോപി സുന്ദര്‍ നിര്‍വ്വഹിച്ചിരിക്കുന്നു.
രചന- രാഹുല്‍ സദാശിവന്, ശ്രീകുമാര്‍ ശ്രേയസ്സ്, ഛായാഗ്രഹണം- ഷഹനാദ് ജലാല്‍, എഡിറ്റിംഗ്- ഷഫീഖ് മുഹമ്മദ്, പ്രൊഡക്ഷന്‍ ഡിസൈനര്‍- മനു ജഗദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- എ ആര് അന്‍സാര്‍, ഓഡിയോഗ്രഫി- എന്‍ ആര് രാജകൃഷ്ണന്, സൗണ്ട് ഡിസൈന്‍- വിക്കി കിഷന്, കോസ്റ്റ്യൂസ്- സമീറ സനീഷ്, മേക്കപ്പ്- റോണക്സ് സേവ്യര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- റിയാസ് പട്ടാമ്പി.
'ഭൂതകാലം' ഉടന്‍ തീയ്യേറ്ററുകളില്‍ റിലീസിനെത്തും.
Online PR - CinemaNewsAgency.Com