സി എന്‍ എ-
മുംബൈ:
ബോളിവുഡ് മെഗാസ്റ്റാര്‍ ബിഗ് ബി അമിതാഭ് ബച്ചന് പങ്കുവച്ച ട്വീറ്റാണ് ജനശ്രദ്ധ നേടിയിരിക്കുന്നത്. ഒമ്പതുവയസ്സുകാരിയായ കൊച്ചുമകള്‍ ആരാധ്യക്കൊപ്പം ഒരു പാട്ട് റെക്കോര്‍ഡ് ചെയ്തിരിക്കുകയാണ് ബിഗ് ബി. മുത്തശ്ശനും കൊച്ചുമകളും ഒന്നിച്ചൊരു പാട്ടിന്റെ ഭാഗമായതിന്റെ സന്തോഷത്തിലാണ് ആരാധ്യയുടെ അച്ഛനമ്മമാരായ അഭിഷേക് ബച്ചനും ഐശ്വര്യ റായിയും.
വീട്ടിലെ റെക്കോര്‍ഡിംഗ് സ്റ്റുഡിയോയിലിരുന്ന് ഇരുവരും പാട്ടു പാടി റെക്കോര്‍ഡ് ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ അമിതാഭ് ബച്ചന് തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.
'കൊച്ചുമകളും മുത്തച്ഛനും സ്റ്റുഡിയോയിലെ മൈക്കിന് മുന്നില്‍ വന്ന് സംഗീതം ചെയ്യുമ്പോള്‍...' എന്നാണ് ചിത്രം പങ്കുവച്ച് അമിതാഭ് ബച്ചന് കുറിച്ചിരിക്കുന്നത്.
സില്‍സില, ബാഗ്ബാന്‍, എക്ല ചലോരെ, TE3N, ലാവാറിസ്, ഭൂത്നാഥ്, ടീന്‍, കഹാനി, പാ എന്നീ ബോളിവുഡ് ചിത്രങ്ങള്‍ക്കായി മുന്‍പും അമിതാഭ് ബച്ചന് പാടിയിട്ടുണ്ടെങ്കിലും കൊച്ചുമകള്‍ക്കൊപ്പം ബിഗ് ബി പാടുമ്പോള്‍ ആവേശത്തോടെയാണ് ആരാധകര്‍ ആ പാട്ടിനായി കാത്തിരിക്കുന്നത്.