CNA
കൊച്ചി:
മലയാള ചലച്ചിത്രവേദിയുടെ ആഭിമുഖ്യത്തിലുള്ള പ്രേംനസീര്‍ പുരസ്കാരം ബിജു പുത്തൂരിന്റെ 'അപ്പോഴും സന്ധ്യമയങ്ങിയിരുന്നില്ല' എന്ന പുസ്തകത്തിനു ലഭിച്ചു.
ഫെഫ്ക, സാംസ്കാരിക വകുപ്പ്, കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം, തുടങ്ങിയ അംഗീകാരത്തോടെയുള്ള സിനിമാ പി.ആര്.ഒ.യും എഴുത്തുകാരനുമാണ്.
'ഒന്നും പറയാനില്ല', 'അനിയന് പൂച്ച', 'ചില അഭ്യന്തര പ്രശ്നങ്ങള്‍' തുടങ്ങിയവയാണ് ബിജു പുത്തൂര്‍ എഴുത്തിയ മറ്റു പുസ്തകങ്ങള്‍.
പതിനായിരത്തിയൊന്നു രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരത്തിന്നര്ഹമായ പുസ്തകം എന്‍.ബി.എസിന്റേതാണ്.
ഡിസംബര്‍ 18 മലപ്പുറത്ത് പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ പുരസ്കാരം വിതരണം ചെയ്യും.
നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുള്ള ബിജു പുത്തൂര്‍ ദേശീയ അന്തര്‍ദേശീയ പുരസകാരങ്ങള്‍ വാരിക്കൂട്ടിയ നിരവധി സിനിമകളുടെ ഭാഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
കണ്ണര് ജില്ലയിലെ കരിവെള്ളൂര്‍ സ്വദേശിയാണ് ബിജു പുത്തൂര്‍. ഭാര്യ ശ്രീകല. ധ്യാന്‍ ദേവ്, ഡീന എന്നീവരാണ് മക്കള്‍.