സി എന്‍ എ-
കൊച്ചി:
ദേശീയ അന്തര്‍ ദേശീയത്തലത്തില്‍ നിരവധി പുരസ്ക്കാരങ്ങള്‍ നേടിയ 'ബിരിയാണി' സൈന പ്ലേ ഒടിടി ഫ്ലാറ്റ് ഫോമില്‍ റിലീസായി.
യു ഏ എന്‍ ഫിലിം ഹൗസിന്റെ ബാനറില്‍ സജിന്‍ ബാബു രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'ബിരിയാണി ' എന്ന ചിത്രത്തില്‍ കനി കുസൃതി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
സുര്‍ജിത് ഗോപിനാഥ്, അനില്‍ നെടുമങ്ങാട്, ശ്യാം റെജി, തോന്നക്കല്‍ ജയചന്ദ്രന്, ശൈലജ എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.
കടല്‍ തീരത്ത് താമസിക്കുന്ന കദീജയുടേയും,ഉമ്മയുടേയും ജീവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഭവങ്ങള്‍ കാരണം നാട് വിടേണ്ടി വരികയും, അതിന് ശേഷമുള്ള അവരുടെ യാത്രയുമാണ് ചിത്രത്തിന്റെ പ്രമേയം.
ഛായാഗ്രഹണം- കാര്‍ത്തിക് മുത്തുകുമാര്‍, എഡിറ്റിംഗ്- അപ്പു ഭട്ടതിരിയും, സംഗീതം- ലിയോ ടോ, ആര്‍ട്ട്- നിതീഷ് ചന്ദ്ര ആചാര്യ, മേക്കപ്പ്- ഹരി ജോഷി, വസ്ത്രാലങ്കാരം-
നിനേഷ് മാനന്തവാടി, സൗണ്ട്- വിനോദ് പി ശിവറാം, പരസ്യക്കല- ദിലീപ് ദാസ്, അസോസിയേറ്റ് ഡയറക്ടര്‍- സാനു സജീവന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- രതീഷ് കല്ലറ.
വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.
Online PR - CNA.