സി എന്‍ എ-
മുംബൈ:
സാധാരണ ജീവിതാവസ്ഥയില്‍ ശരീര സൗന്ദര്യ സംരക്ഷണത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്നവരാണ് വടക്കുനിന്നുള്ള നടിമാര്‍. ഗര്‍ഭാവസ്ഥയില്‍ പോലും ആരെയും അതിശയപ്പെടുത്തുന്ന രീതിയിലുള്ള ഫിറ്റ്നസ് ഫോട്ടോകളാണ് താര സുന്ദരിമാരായ നടിമാര്‍ പങ്കുവയ്ക്കുന്നത്. നടന്മാരെ പോലെ തന്നെ നടിമാരുടെയും ജീവിതശൈലിയുടെ ഭാഗമാണ് യോഗ, ജിം തുടങ്ങിയ സംഭവങ്ങള്‍. ഷൂട്ടിംഗ് ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും ഫിറ്റ്നസിന്റെ കാര്യത്തില്‍ ഒരു കോംപ്രമൈസിനും അവര്‍ തയ്യാറല്ല. ഗര്‍ഭ കാലത്തായാലും ചെറിയ രീതിയിലുള്ള എക്സര്‍സൈസ് പ്രധാനമാണെന്നും യോഗചെയ്യുന്നത് വളരെ ഗുണകരമാണെന്നും പറയുന്നു. ഒരു ട്രെയിനറുടെ സാന്നിധ്യത്തില്‍ ഗര്‍ഭകാലത്ത് ചെറിയ രീതിയിലുള്ള യോഗാഭ്യാസങ്ങള്‍ ചെയ്യാമെന്നും അത് ശാരീരികക്ഷമത വര്‍ധിപ്പിക്കുമെന്നും സുഖപ്രസവത്തിന് മാനസികമായും ശാരീരികമായും ഒരുങ്ങാന്‍ യോഗ സഹായിക്കുമെന്നും യോഗ അധ്യാപകരും യോഗയെ കുറിച്ചുള്ള പഠനങ്ങളും വ്യക്തമാക്കുന്നു. വടക്കേ ഇന്ത്യന്‍ താരസുന്ദരിമാരുടെ ഗര്ഭകാലത്തെഫിറ്റ്നസ് ചിത്രങ്ങള്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു കഴിഞ്ഞു. എതിര്‍ത്തും അനുകൂലിച്ചും ധാരാളം പേരാണ് രംഗത്ത് വന്നിരിക്കുന്നത്.