Editor - MM Kamath
കൊച്ചി:
'ബൊണാമി' 45ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്(2020) മികച്ച ബാല ചലചിത്രമായി തിരഞ്ഞെടുത്തു.
നവാഗതനായ ടോണി സുകുമാറാണ് 'ബൊണാമി' സംവിധാനം ചെയ്തത്. കോയാസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിന്‍സീര്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ചിത്രത്തിലെ സിദ്ധു എന്ന കഥാപാത്രത്തെ തന്മയത്ത്വത്തോടെയും അടക്കത്തോടെയും അവതരിപ്പിച്ച സിദ്ധാര്‍ത്ഥ് മികച്ച ബാലതരത്തിനുള്ള അവര്‍ഡിനും അര്‍ഹനായി
അഞ്ജലി, സിദ്ധാര്‍ത്ഥ് എന്നീ ബാലതാരങ്ങളോടൊപ്പം വാക്കനാട് സുരേഷ്, ഷാജഹാന് എന്നിവരാണ് പ്രധാനവേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.
കഥയുടെയും ജീവിതത്തിന്റെയും വ്യത്യസ്ത ലോകങ്ങളില്‍ സഞ്ചരിക്കുന്ന രണ്ട് കുട്ടികളുടെ നിഷ്കളങ്ക സ്നേഹത്തിന്റെ കഥയാണ് ചിത്രം പങ്കുവയ്ക്കുന്നത്.
ഛായാഗ്രഹണം- രാജ്കുമാര്, പ്രിന്‍സ് ഫിലിപ്പ് ആണ് ചിത്രത്തിന്റെ എഡിറ്റിംഗും തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്നത്.
'ബൊണാമി'യുടെ സംഗീതമൊരുക്കിയത് രഘുപതി പൈ ആണ്. ഗാനരചന- വാക്കനാട് സുരേഷ്, പ്രദീഷ് ലാല്‍. ഗായകര്‍- അനില്‍ റാം, നാരായണി ഗോപന്, ചന്ദ്രശേഖര്‍.
ശബ്ദ മിശ്രണം- ജി.ഹരി, പശ്ചാത്തല സംഗീതം- ജിനു വിജയന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അജയന് നായര്‍, വിഷ്വല്‍ അനിമേഷന്‍- സോബിന്‍ ജോസ്, പ്രൊഡക്ഷന്‍ കണ്‍ഡ്രോളര്‍- പ്രമോദ് പടിയത്ത്, ടെക് നിക്കല്‍ സപ്പോട്ട്- സിന്റോ ഡേവിഡ് (ലൈം മീഡിയ), കളറിസ്റ്റ്- മഹാദേവന്. ആര്‍ട്ട്, കോസ്റ്റ്യൂം & മേക്കപ്പ്- ഫിം ബോക്സ്. ഡിസൈന്‍- റോബിന് നരിതൂകില്‍.
'ബൊണാമി' AICFF 2021 മികച്ച സിനിമയായും തിരഞ്ഞെടുക്കപെട്ടിരുന്നു.
25 രാജ്യങ്ങളില്‍ നിന്നുള്ള മുന്നൂറില്പരം ചിത്രങ്ങളില്‍ നിന്നുമാണ് AICFF ജൂറി 'ബൊണാമി' യെ മികച്ച ചിത്രമായി തിരഞ്ഞെടുത്തത്.
Online PR - CinemaNewsAgency.Com