എഎസ് ദിനേശ്-
തിരു:
തെന്നിന്ത്യയിലെ പ്രശസ്ത സിനിമ താരം നമിത ചലച്ചിത്ര നിര്‍മ്മാണ രംഗത്തേക്ക്. മലയാളം ഉള്‍പ്പെടെ നാല് ഭാഷകളിലായി നമിത നിര്‍മ്മിക്കുന്ന 'ബൗ വൗ'
തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോവില്‍ ചിത്രീകരണം ആരംഭിച്ചു.
ആര് എല്‍ രവി, മാത്യു സ്ക്കറിയ എന്നിവര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഒരു ബ്ലോഗറുടെ വേഷത്തില്‍ നമിത പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
എസ് നാഥ് ഫിലിംസ്, നമിതാസ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ നമിത, സുബാഷ് എസ് നാഥ്, എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പി എസ് ക്യഷ്ണ നിര്‍വ്വഹിക്കുന്നു. മുരുകന് മന്ദിരത്തിന്റെ വരികള്‍ക്ക് റെജി മോന് സംഗീതം പകരുന്നു.
എഡിറ്റര്‍- അനന്തു എസ് വിജയന്, കല- അനില്‍ കുമ്പഴ, ആക്ക്ഷന്‍- ഫയര്‍ കാര്‍ത്തിക്. മലയാളത്തിലും തമിഴിലും നേരിട്ടാണ് ചിത്രീകരണമെങ്കില്‍ കന്നഡത്തിലും തെലുങ്കിലും റീമേക്ക് ചെയ്യുമെന്ന് സംവിധായകര്‍ പറഞ്ഞു.
ചിത്രത്തിനു വേണ്ടി ചിത്രാഞ്ജലിയില്‍ കലാസംവിധായകന്‍ അനില്‍ കുമ്പഴ വിസ്മയിപ്പിക്കുന്ന ഒരു കിണറിന്റെ സെറ്റൊരുക്കിട്ടുണ്ട്. 35 അടി താഴ്ചയുള്ള ഈ കിണറിലാണ് സിനിമയുടെ ഭാഗം ഷൂട്ട് ചെയ്യുന്നത്. വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.