അജയ് തുണ്ടത്തില്‍-
തിരു:
ഇന്റര്‍നാഷണല്‍ വിമന്‍സ് ഓര്ഗനൈസേഷന് ഇന്നര്‍വീല്‍ ക്ലബ്ബ് ഓഫ് ട്രിവാന്‍ഡ്രം നോര്‍ത്തിന്റെ ദേശസ്നേഹ പ്രോജക്ടിന്റെ ഭാഗമായി, മികച്ച ഹ്രസ്വചിത്രത്തിനുള്ള അവാര്‍ഡ് 'ബോയ്ക്കോട്ട്' കരസ്ഥമാക്കി.
അതിര്‍ത്തിയില്‍ ചൈനീസ് പട്ടാളം സൃഷ്ടിക്കുന്ന കലുഷിതാവസ്ഥയുടെ ഇരയാകേണ്ടി വന്ന ഒരു പട്ടാളക്കാരന്റെയും അതിനെതിരായി ചൈനീസ് ഉല്‍പ്പന്നങ്ങളിലൂടെ പ്രതികാരം ചെയ്യുന്ന മകന്റെയും കഥയാണ് ബോയ്ക്കോട്ട് പറഞ്ഞത്.
തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍, ചിത്രത്തിന്റെ സംവിധായകന് ബിജു കെ മാധവനെയും നിര്‍മ്മാതാവ് ഓ.ബി.സുനില്‍ കുമാറിനെയും ക്ലബ്ബിന്റെ മുന്‍ ജില്ലാ ചെയര്‍പേഴ്സണ്‍ ഗീതാപിളള മൊമന്റോ നല്കി ആദരിച്ചു.
ക്ലബ്ബിന്റെ പ്രസിഡന്റ് അഞ്ജിത നേതൃത്ത്വം നല്കിയ ചടങ്ങില്‍, ചിത്രത്തില്‍ അഭിനയിച്ച രാഹുല്‍, ക്ലബ്ബിന്റെ കമ്യൂണിറ്റി സര്‍വ്വീസ് കോ ഓര്‍ഡിനേറ്റര്‍ ഷൈലജാ, സെക്രട്ടറി ശാലിനി, ട്രഷറര്‍ സിനി രാജു എന്നിവര്‍ സന്നിഹിതരായിരുന്നു.