എ എസ് ദിനേശ്-
കണ്ണൂര്‍:
ധ്യാന്‍ ശ്രീനിവാസന്, രഞ്ജിപണിക്കര്‍, പ്രയാഗ മാര്ട്ടിന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സന്തോഷ് മണ്ടൂര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ബുള്ളറ്റ് ഡയറീസ് എന്ന സിനിമയുടെ ചിത്രീകരണം കണ്ണൂര്‍ കരുവാഞ്ചല്‍ കാപ്പിമല ജംങ്ഷനില്‍ ആരംഭിച്ചു.
ആന്‍സണ്‍ പോള്‍, ജോണി ആന്റണി, ശ്രീകാന്ത് മുരളി, സലീംകുമാര്‍, അല്‍ത്താഫ് സലീം, ശ്രീലക്ഷമി എന്നിലരാണ് മറ്റു പ്രമുഖ താരങ്ങള്‍.
ബി ത്രി എം ക്രിയേഷന്‍സ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഫൈസല്‍ അലി നിര്‍വ്വഹിക്കുന്നു. കൈതപ്രം, റഫീഖ് അഹമ്മദ് എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന് സംഗീതം പകരുന്നു. എഡിറ്റര്‍- രഞ്ജന്‍ എബ്രാഹം.
പ്രൊഡക്ഷന്‍ ഡിസൈനര്‍- അനില്‍ അങ്കമാലി, കല- അജയന് മങ്ങാട്, മേക്കപ്പ്- രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം- സമീറ സനീഷ്, സ്റ്റില്‍സ്- രാംദാസ് മാത്തൂര്‍, പരസ്യകല- യെല്ലോ ടൂത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ഷിബിന്‍ കൃഷ്ണ, ഉബൈനി യൂസഫ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- നസീര്‍ കാരന്തൂര്‍. പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com