CNA
കൊച്ചി:
'സിബിഐ' അഞ്ചാം ഭാഗം 'ദി ബ്രെയിന്റെ ടീസര്‍ സൈന മൂവീസ് യൂട്യൂബ് ചാനലിലൂടെ റിലീസായി.
ടീസര്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം ലക്ഷക്കണക്കിന് ആുകളാണ് കണ്ടത്.
മഹാനടന് മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി കെ മധു സംവിധാനം ചെയ്യുന്ന ഈ ചിത്രം ഏപ്രില്‍ 28ന് തിയ്യേറ്ററിലെത്തും.
മമ്മൂട്ടിക്ക് പുറമെ സായികുമാര്‍, രഞ്ജിപണിക്കര്‍, ദിലീഷ് പോത്തന്, സൗബിന് ഷാഹിര്‍, മുകേഷ്, അനൂപ് മേനോന്, സന്തോഷ് കീഴാറ്റൂര്‍, സുദേവ് നായര്‍, രമേഷ് പിഷാരടി, ആശാ ശരത്ത് എന്നിവരും ഇതില്‍ സാന്നിധ്യം അറിയിക്കുന്നുണ്ട്.
സ്വര്‍ഗ്ഗചിത്രയുടെ ബാനറില്‍ അപ്പച്ചന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ എസ്എന്‍ സ്വാമി എഴുതുന്നു.
ഛായാഗ്രഹണം- അഖില്‍ ജോര്‍ജ്ജ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റര്‍- ശ്രീകര്‍ പ്രസാദ്.
സിബിഐയുടെ മറ്റു പതിപ്പുകളില്‍നിന്ന് അഞ്ചാം ഭാഗത്തെ വ്യത്യസ്തപ്പെടുത്തുന്ന ഘടകങ്ങള്‍ ഏറെയുണ്ടെന്ന് ടീസര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
ഇതുവരെ ഇരുപത്തഞ്ച് ലക്ഷത്തിലുമധികം പേര് ഈ ടീസര്‍ കണ്ടുകഴിഞ്ഞതായാണ് കണക്ക്.
Online PR - CinemaNewsAgency.Com