Editor- MM Kamath
തിരു:
ഒരു ചിത്രത്തിന്റെ അഞ്ചാം ഭാഗം ഒരുക്കുന്നതിലൂടെ ഏറെ ശ്രദ്ധേയമായ ചിത്രമാണ് സി.ബി.ഐ.യുടെ അഞ്ചാം ഭാഗമായ ചിത്രം.
ഇനിയും ഈ ചിത്രത്തിന്റെ പേരു നിശ്ചയിക്കപ്പെട്ടിട്ടില്ലങ്കിലും സി.ബി.ഐ. അഞ്ചാം ഭാഗം എന്ന നിലയില്‍ ഇതിനകം തന്നെ പ്രചാരം നേടിക്കഴിഞ്ഞിരിക്കുന്നു.
കെ.മധു, എസ്.എന്‍. സ്വാമി, മമ്മൂട്ടി കൂട്ടുകെട്ടിലെ ഈ ചിത്രം നിര്‍മ്മിക്കുന്നത് സ്വര്‍ഗചിത്രയുടെ ബാനറില്‍ സ്വര്‍ഗചിത്ര അപ്പച്ചനാണ്.
നവംബര്‍ ഇരുപത്തി ഒമ്പത് തിങ്കളാഴ്ച്ച കൊച്ചിയിലാണ് ഈ സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.
ഡിസംബര്‍ പതിനൊന്ന് ശനിയാഴ്ച്ച കേന്ദ്രകഥാപാത്രമായ സി.ബി.ഐ. ഓഫീസര്‍ സേതുരാമയ്യരെ അവതരിപ്പിക്കുന്ന മമ്മൂട്ടി ജോയിന്‍ ചെയ്തത്.
വാഴക്കാലയിലെ കുര്യന്‍സ് വീട്ടിലായിരുന്നു മമ്മൂട്ടി ജോയിന്‍ ചെയ്തത്.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന 'നന്‍പകല്‍ നേരത്ത് മയക്കം' എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയാണ് മമ്മൂട്ടി സി.ബി.ഐ.യില്‍ ജോയിന്‍ ചെയ്തത്.
അല്പം കഴിഞ്ഞതോടെ സേതുരാമയ്യരുടെ ട്രെയ്ഡ് മാര്‍ക്കായ ഹെയര്‍സ്റ്റൈലും കുറിയും തൊട്ട് സേതുരാമയ്യരായി മാറി.
ബ്ലാക്ക് ഷര്‍ട്ടും കാവിമുണ്ടുമായിരുന്നു വേഷം. വീട്ടില്‍ നില്ക്കുന്ന വേഷമാണ്.
കോട്ടയം രമേഷുമൊത്തുള്ളതായിരുന്നു ആദ്യ രംഗം. കോട്ടയം രമേഷ് നാടകത്തില്‍ നിന്നും ബിഗ് സ്ക്രീനിലെത്തിയ നടനാണ്. ബിഗ് സ്ക്രീനില്‍ മികച്ച ഒരു കഥാപാത്രത്തെ രമേഷിനു നല്‍കിയത് അനശ്വരനായ സച്ചിയാണ്. 'അയ്യപ്പനും കോശിയും' എന്ന ചിത്രത്തില്‍.
ആ ചിത്രത്തില്‍ കോശിയുടെ ഡ്രൈവര്‍ കഥാപാത്രം ഏറെ ശ്രദ്ധയാകര്‍ഷിക്കപ്പെട്ടു.
ഇന്നിപ്പോള്‍ ഏറെ തിരക്കുള്ള നടനായി മാറിയിരിക്കുന്നു.
ഉച്ചക്കു ശേഷം നിരവധി അഭിനേതാക്കള്‍ ഉള്ള ഒരു രംഗമായിരുന്നു. മുകേഷ്, രണ്‍ജി പണിക്കര്‍, രമേഷ് പിഷാരടി, അസീസ് നെടുമങ്ങാട് എന്നിവരടങ്ങിയ ഒരു രംഗമായിരുന്നു.
സി.ബി.ഐ. പരമ്പരയിലെ ചാക്കോ എന്ന കഥാപാത്രത്തെത്തന്നെയാണ് മുകേഷ് അവതരിപ്പിക്കുന്നത്. മറ്റുള്ളവരൊക്കെ ഇന്‍വസ്റ്റിഗേഷന്‍ ടീം അംഗങ്ങളാണ്.
ഇക്കുറി സേതുരാമയ്യര്‍ക്കൊപ്പം ഇന്‍വസ്റ്റിഗേഷന്‍ ടീമില്‍ പുതിയ ടീമിനെയാണ് സംവിധായകന് കെ. മധു ഇറക്കിയിരിക്കുന്നത്. പ്രശാന്ത് അലക്സാണ്ടര്‍, മാളവികാ മേനോന് എന്നിവരും ഈ ടീമിലെ അംഗങ്ങളാണ്.
ഇക്കുറി സേതുരാമയ്യര്‍ അന്വേഷിക്കുന്ന കേസ് എന്താണന്ന് കേരളീയ സമൂഹം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
കെ. മധുവും എസ്.എന്‍.സ്വാമിയും ഒളിപ്പിച്ചിരിക്കുന്ന ആ രഹസ്യത്തിന്റെ ചുരുളുകള്‍ നിവര്ത്തുമ്പോള് അത് പ്രേക്ഷകര്‍ക്ക് പുതിയൊരു അനുഭവമായിരിക്കും.
വന്‍ താരനിര തന്നെ ഈ ചിത്രത്തിലുണ്ട്. അനൂപ് മേനോന്, സായ്കുമാര്, ആശാ ശരത്ത്, ജയകൃഷ്ണന്, സന്തോഷ് കീഴാറ്റൂര്‍, കൃഷ്ണാ, അനിയപ്പന്, മാളവികാ നായര്‍, ഷാജി പല്ലാരിമംഗലം, തമ്പി ക്കുട്ടി കുര്യന് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.
സി ബി.ഐ.യുടെ അഞ്ചു ഭാഗങ്ങളിലും ഒന്നിക്കുന്ന കെ.മധു, എസ്.എന്‍.സ്വാമി, മമ്മൂട്ടി, മുകേഷ് എന്നിവര്‍ക്കു പുറമേയുള്ള മറ്റൊരു വ്യക്തി അരോമ മോഹനാണ്. അഞ്ചു ചിത്രങ്ങളുടേയും നിര്‍മ്മാണച്ചുമതല അരോമ മോഹനാണ്.
അഖില്‍ ജോര്‍ജാണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ്- ശ്രിഗര് പ്രസാദ്, കലാസംവിധാനം- സിറിള്‍ കുരുവിള, മേക്കപ്പ്- പ്രദീപ് രംഗന്, കോസ്റ്റ്യും ഡിസൈന്‍- സ്റ്റെഫി സേവ്യര്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- ബോസ്, അസ്സോസിയേറ്റ് ഡയറക്ടര്‍- ശിവരാമകൃഷ്ണന്, സഹസംവിധാനം- രതീഷ് പാലോട്, സജിത് ലാല്‍.
പ്രൊഡക്ഷന്‍ എക്സിക്കുട്ടീവ്സ്- അനില്‍ മാത്യു, രാജു അരോമ, പ്രൊഡക്ഷന്‍ കണ്ട്രോളര്- അരോമ മോഹന്‍, സ്വര്‍ഗചിത്ര റിലീസ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു. PRO - വാഴൂര്‍ ജോസ്, ഫോട്ടോ- സലീഷ് പെരിങ്ങോട്ടുകര.
Online PR - CinemaNewsAgency.Com