CNA
കൊച്ചി:
മെഗാസ്റ്റാര്‍ മമ്മൂട്ടി സേതുരാമയ്യര്‍ സിബിഐ ആയി എത്തുന്ന ചിത്രം 'സിബിഐ 5'ന് തുടക്കമായി.
മലയാളത്തിലെ എക്കാലത്തേയും ഹിറ്റ് കുറ്റാന്വേഷണ സിനിമകളിലെ സീരീസായ 'സിബിഐ ഡയറിക്കുറിപ്പി'ന്റെ അഞ്ചാം ഭാഗമാണ് ഇത്.
എസ്.എന്‍. സ്വാമിയുടെ തിരക്കഥയില്‍ കെ. മധു സംവിധാനം ചെയ്ത് സ്വര്‍ഗ്ഗചിത്രയുടെ ബാനറില്‍ സ്വര്‍ഗചിത്ര അപ്പച്ചന് നിര്‍മ്മിച്ച് അഞ്ചാം തവണയും മമ്മൂട്ടിയുടെ സേതുരാമയ്യരെ സിനിമാപ്രേമികള്‍ക്ക് മുന്നില്‍ എത്തിക്കുകയാണ് 'സിബിഐ 5'ലൂടെ.
എറണാകുളം, തിരുവനന്തപുരം, ഹൈദരാബാദ്, ന്യൂഡല്‍ഹി എന്നിവിടങ്ങളിലായി ഒറ്റ ഷെഡ്യൂളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശ്യം.
മമ്മൂട്ടി ഡിസംബര്‍ 5 ന് ജോയിന്‍ ചെയ്യും.
മുകേഷ്, സായികുമാര്‍, തുടങ്ങിയവര്‍ക്കു പുറമേ രണ്‍ജി പണിക്കര്‍, രമേഷ് പിഷാരടി, ദിലീഷ് പോത്തന്, സൗബിന് ഷാഹിര്‍, ആശ ശരത്ത്, മാളവിക മേനോന് തുടങ്ങിയ വന്താരനരയും പുതുമുഖ അഭിനേതാക്കളും ഈ സിനിമയിലുണ്ട്.
ഛായാഗ്രാഹകന്‍- അഖില്‍ ജോര്‍ജ, സംഗീത സംവിധാനം- ജേക്സ് ബിജോയ്, വസ്ത്രാലങ്കാരം- സ്റ്റെഫി സേവ്യര്‍.
Online PR - CinemaNewsAgency.Com