സി എന്‍ എ-
കൊച്ചി:
ഡേയ്ലി സ്കില്‍സിന്റെ ബാനറില്‍, പിങ്ക് വിഷ്വല്‍ സ്പേസിന്റെയും, E=MC2 ന്റെയും സഹകരണത്തോടെ, സുബിലാല്‍. K നിര്‍മ്മിച്ച് അനില്‍ ചിത്രു രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന മ്യൂസിക്കല്‍ മിനി മൂവി 'സിനിമ' പ്രദര്‍ശനത്തിനൊരുങ്ങുന്നു.
കോവിഡ് കാലത്തു അടഞ്ഞു കിടന്നിരുന്ന നോര്‍ത്ത് പറവൂര്‍ ഷഫാസ് തിയേറ്ററിനുള്ളിലാണ് 24 മിനിറ്റുള്ള ഈ സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്.
ഒരു കൂട്ടം സിനിമ മോഹികളുടെ സിനിമ ചിത്രീകരണവും, നിഗൂഢമായ ഒരു ബംഗ്ലാവിനെ ചുറ്റിപറ്റിയുള്ള കഥകളുമാണ് സംഗീതത്തിന് പ്രാധാന്യം നല്‍കികൊണ്ടുള്ള 'സിനിമ'യുടെ ഇതിവൃത്തം.
ക്യാമറ- അനീഷ് ബാബു അബ്ബാസ്, എഡിറ്റര്‍- ജോവിന് ജോണ്‍, സംഗീതം- രാകേഷ് കേശവന്, ആര്‍ട്ട്- ശ്രീകുമാര്‍ കരീകോട്, സൗണ്ട് ഡിസൈനര്‍- കരുണ്‍ പ്രസാദ്, മേക്കപ്പ്- രതീഷ് കൃഷ്ണ.
ഒരു കൂട്ടം പുതുമുഖങ്ങളോടൊപ്പം ഇതിലെ എല്ലാ ടെക്നിഷ്യന്മാരും ഇതില്‍ അഭിനയിച്ചിരിക്കുന്നു.
മ്യൂസിക്കല്‍ മിനി മൂവി 'സിനിമ' ജനുവരി 10 രാവിലെ 10 AM ന് OTT പ്ലേറ്റ്ഫോം ആയ #LimeLight ല്‍ റിലീസ് ചെയ്യുന്നു.