CNA
ചാലക്കുടി:
അശോകന്, മല്ലിക സുകുമാരന്‍, വേദ സുനില്‍, മേജര്‍ രവി, ജോണി ആന്റണി, അരുണ്‍ കുമാര്‍, സജല്‍, ഇവ, നീന കുറുപ്പ്, മിലിക്ക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനില്‍ കാരന്തൂര്‍ സംവിധാനം ചെയ്യുന്ന 'കേക്ക് സ്റ്റോറി' എന്ന ചിത്രത്തിന്റെ ചിത്രീകരണം ചാലക്കുടി പാരിയാരത്ത് ആരംഭിച്ചു.
ചിത്രവേദ റീല്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം വേദ സുനില്‍ എഴുതുന്നു.
ഛായാഗ്രഹണം പ്രദീപ് നായര്‍ നിര്‍വഹിക്കുന്നു.
സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ജെറി അമല്‍ദേവ് സംഗീതം പകരുന്നു. എഡിറ്റര്‍- റിയാസ് കെ ബദര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- എന്‍ എം ബാദുഷ, പ്രൊഡക്ഷന്‍ കണ്ട്രോളര്- വിനോദ് മംഗലത്ത്, ആര്‍ട്ട് ഡയറക്ടര്‍- സജീഷ് താമരശ്ശേരി, കോസ്റ്റ്യൂം ഡിസൈനര്‍- അരുണ്‍ മനോഹര്‍, മേക്കപ്പ്- ഷിജു, വൈശാഖ്, സ്റ്റില്‍സ്- ഷാലു പേയാട്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ജിബി മാള, അസോസിയേറ്റ് ഡയറക്ടര്‍- നിധീഷ് ഇരിട്ടി, അസിസ്റ്റന്റ് ഡയറക്ടര്‍- ഹാരിസ് ഹംസ, രാഹുല്‍ കെ എം, ശംഭു രതീഷന്‍, പ്രൊഡക്ഷന്‍ മാനേജര്‍- അസ്ലം പുല്ലേപടി, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com