എ എസ് ദിനേശ്
കൊച്ചി:
പുതിയ സിനിമയുടെ എഴുത്ത് തുടങ്ങുകയാണ് സംവിധായകന് വിനോദ് ഗുരുവായൂര്‍. ഇതുവരെ ചെയ്തതില്‍ ഏറ്റവും വലിയ ക്യാന്വാസിലലാണ് പുതിയ കഥ പറയുന്നത്.
മലയാളത്തില്‍ ആദ്യമായി ഒരു മുഴുനീള കാര്‍ റെയ്സിംങ് പശ്ചാത്തലത്തില്‍ കഥ പറയുകയാണ്.
ഹിമാലയവും, ചെന്നൈയുമാണ് പ്രധാന ലൊക്കേഷന്‍. ഹിമാലയന്‍ റാലിയുമായി ബന്ധപ്പെട്ട ഒരു ട്രാവല്‍ ത്രില്ലറായിരിക്കും പുതിയ മൂവി. വലിയ ബഡ്ജറ്റ് വരുന്ന മൂവി ആയതിനാല്‍ മുന്നൊരുക്കങ്ങള്‍ കൂടുതല്‍ വേണം. മലയാളത്തിലെ ഒരു പ്രധാന നടനോടൊപ്പം തമിഴ്, ഹിന്ദി ഇന്‍ഡസ്ട്രിയില്‍ നിന്നും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നവരുണ്ടാകും. നേരത്തെ പ്ലാന്‍ ചെയ്തിരുന്ന 'പ്രതി പ്രണയത്തിലാണ്' എന്ന സിനിമ അടുത്ത വര്‍ഷത്തേക്ക് മാറ്റി വെച്ചിരിിക്കുകയയാണ്.
സ്വപ്നം കണ്ടിരുന്ന ഒരു പ്രൊജക്റ്റ് യാഥാര്‍ഥ്യം ആവുന്നതിന്റെ ത്രില്ലിലാണ് സംവിധായകന് വിനോദ് ഗുരുവായൂര്‍. കാര്‍ റെയ്സിങ്ങില്‍ പങ്കെടുത്ത ആരെങ്കിലും ഉണ്ടെങ്കില്‍ അവരുടെ സഹായം വേണമെന്ന് വിനോദ് ഗുരുവായൂര്‍ പറഞ്ഞു.
ഇന്ത്യന്‍ സിനിമയിലെ വലിയൊരു ടെക്നിഷന്‍ നിരയുണ്ടാകും, ഈ ചിത്രത്തിനോടൊപ്പം.
പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com