സി എന്‍ എ-
കൊച്ചി:
പൃഥ്വിരാജ് സുകുമാരന്‍ നായകനാകുന്ന, ഇനിയും പേരിട്ടിട്ടില്ലാത്ത പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു.
പൃഥ്വിരാജ് തന്നെയാണ് ഈ വിവരം തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന സിനിമയിലേക്ക് 15 നും 18 നും മദ്ധ്യേ പ്രായമുള്ള മിടുക്കികളും ഊര്‍ജസ്വലരുമായ പെണ്‍കുട്ടികളെയും, 15നും 18നുമിടയില്‍ പ്രായമുളള ഐഡന്റിറ്റിക്കലും അല്ലാത്തതുമായ ഇരട്ട പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം.
ഒരു മിനിറ്റ് സെല്‍ഫി വീഡിയോയും മേക്കപ്പ് ഇടാത്ത രണ്ട് ഫോട്ടോകളും സി.വി.യും സഹിതം casting.prproductions@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടുക.