എഎസ് ദിനേശ്-
കണ്ണൂര്‍:
മലയാള തമിഴ് ചലച്ചിത്ര രംഗത്തെ പ്രമുഖ താരങ്ങളെ അണിനിരത്തി ആസാദ് അലവില്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ചക്കി'. പോറസ് സിനിമാസിന്റെ ബാനറില്‍ പ്രേം കല്ലാട്ട് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ പൂജാ കര്‍മ്മം കണ്ണൂര്‍ ഓറഞ്ച് ആഡ്സ് സ്റ്റുഡിയോവില്‍ വെച്ച് നിര്‍വ്വഹിച്ചു.
വിനു കെ മോഹനന്, ജിജു രാജ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തില്‍ പുതുമുഖങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നുണ്ട്.
പ്രവീണ്‍ ഫിലമോന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സംഗീതം- സംഗീത, എഡിറ്റര്‍- രതിന് രാധാകൃഷ്ണന്, എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍- പ്രേംനന്ദ് കല്ലാട്ട്, പ്രൊഡക്ഷന്‍ കണ്ട്രോളര്- സജി കോട്ടയം, പശ്ചാത്തല സംഗീതം- റോണി റാഫേല്‍, കല- വിഎ സ്വാമി, മേക്കപ്പ്- റോണക്സ് സേവ്യര്‍, വസ്ത്രലാങ്കാരം- റാഫി കണ്ണാടിപ്പറമ്പ്, സ്റ്റില്‍സ്- രാംദാസ് മാത്തൂര്‍, പരസ്യക്കല- വിനില്‍ കണ്ണൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ബിനു ജി നായര്‍, ഫിനാന്‍സ് കണ്ട്രോളര്- കെ എന്‍ സുരേഷ്, ആക്ഷന്‍- ഷങ്കര്‍, സ്റ്റുഡിയോ ഫോര്‍ ഫ്രെയിംസ്, ചെന്നൈ.
ജനുവരി ആദ്യം വയനാടില്‍ ചിത്രീകരണം ആരംഭിക്കും. വാര്‍ത്ത പ്രചരണം- എഎസ് ദിനേശ്.