Editor- MM Kamath
കൊച്ചി:
ക്യാപ്റ്റന്‍ മൂവി മേക്കഴ്സ്, ആല്‍ബി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറില്‍ രാജേഷ് രാജ്, മെല്വിന് കോലോത്ത്, ഹരിദാസ്, ജീവ ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന 'ചാന്‍സ്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, പ്രശസ്തരായ ലാല്‍ ജോസ്, വിനയന്, നാദിര്‍ഷ, ബാബുരാജ്, ഇന്ദ്രന്‍സ്, ശ്രീനാഥ് ഭാസി, ഷാന്‍ റഹ്മാന്, നമിത പ്രമോദ്, ഹണി റോസ് തുടങ്ങിയവരുടെ ഫേയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
നവാഗതനായ ശ്രീരാജ് എം രാജേന്ദ്രന് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ മലയാളത്തിലെ പ്രമുഖ താരങ്ങള്‍ അഭിനയിക്കുന്നു.
പി സുകുമാര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.
ശ്രീരാജ് എം വി ജോസഫ് അഗസ്റ്റില്‍ കുരുമ്പന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ സംഭാഷണമെഴുതുന്നത്.
സംഗീത സംവിധാനം- ഷാന്‍ റഹ്മാന്, എഡിറ്റിംഗ്- ലിജോപോള്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- മനോജ് കാരന്തൂര്‍, ചമയം- പ്രദീപ് രംഗന്, കലാ സംവിധാനം- ത്യാഗു തവന്നൂര്‍, വസ്ത്രാലങ്കാരംഗാഥാ ആര്, ക്രിയേറ്റീവ് ഡയറക്ടര്‍- റഹീസ് റഹ്മാന്, പോസ്റ്റ് പ്രൊഡക്ഷന്‍- ചലച്ചിത്രം സ്റ്റുഡിയോ, സ്റ്റില്‍സ്- അന്‍വര്‍ പട്ടാമ്പി, സംഘട്ടനം- മാഫിയാ ശശി, പ്രൊജക്റ്റ് കോഡിനേറ്റര്‍- പ്രസൂണ്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- പൗലോസ് കുരുമറ്റം.
ജനുവരിയില്‍ കൊച്ചിയില്‍ 'ചാന്‍സ്' ചിത്രീകരണം ആരംഭിക്കും.
വാര്‍ത്താ പ്രചരണം- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com