എ എസ് ദിനേശ്-
കൊച്ചി:
അമിത് ചക്കാലക്കല്‍, രുദ്ര, ഗുരു സോമസുന്ദരം, അനാര്‍ക്കലി മരിക്കാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നാവാഗതനായ ശ്രീരാജ് എം രാജേന്ദ്രന് സംവിധാനം ചെയ്യുന്ന 'ചാന്‍സ്' എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും എറണാകുളം ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രാങ്കണത്തില്‍ വെച്ച് നടന്നു.
എ എം ആരീഫ് എം പി സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. പ്രശസ്ത സംവിധായകന് വിനയന് ക്ലാപ്പടിച്ചു.
സാബു തരികിട, അര്ജ്ജുന് ഗോപാല്‍, ശ്യാം മോഹന്‍, അലന്‍സിയാര്‍, ഹരീഷ് കണാരന്, സുധീര്‍ കരമന, നിര്‍മ്മല്‍ പാലാഴി, കിച്ചു ടെല്ലസ്, ബിറ്റോ ഡേവീസ്, ചെമ്പില്‍ അശോകന്, വിനീത് തട്ടില്‍, സോണിയ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.
ക്യാപ്റ്റന്‍ മൂവി മേക്കഴ്സ്, നബീഹ മൂവീ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജേഷ് രാജ്, നുഫൈസ് റഹ്മാന്, ഹരിദാസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പി സുകുമാര്‍ നിര്‍വ്വഹിക്കുന്നു.
ശ്രീരാജ് എം രാജേന്ദ്രന് ജോസഫ് അഗസ്റ്റിന് കുരുമ്പന്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.
സംഗീതം- ഷാന്‍ റഹ്മാന്, എഡിറ്റര്‍- അഖില്‍ മോഹന്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- മനോജ് കാരന്തൂര്‍, കല- ത്യാഗു തേവന്നൂര്‍, ചമയം- പ്രദീപ് രംഗന്, വസ്ത്രാലങ്കാരം- അശോകന് ആലപ്പുഴ, സ്റ്റില്‍സ്- അന്‍വര്‍ പട്ടാമ്പി, സംഘട്ടനം- മാഫിയാ ശശി, ഫിനാന്‍സ് കണ്ട്രോളര്- മഹേഷ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- രാജീവ് പെരുമ്പാവൂര്‍, പി ആര് ഒ- എ എസ് ദിനേശ്.